
തിരുവനന്തപുരം: കോൺഗ്രസ് വിട്ട് ആര് പോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കരുണാകരൻ വിട്ടു പോയപ്പോള്‍ പോലും പാർട്ടി തളർന്നിട്ടില്ലെന്നാണ് സതീശന്റെ ഓർമ്മപ്പെടുത്തൽ. കരുണാകരനെ പോലെ വലിയവര്‍ അല്ല വിട്ടു പോയ ആരും. വിശദീകരണം ചോദിച്ചപ്പോള്‍ അനിൽകുമാര്‍ നൽകിയത് ധിക്കാരപരമായ മറുപടിയാണെന്നും സതീശൻ വ്യക്തമാക്കി.
നാളെ താൻ പോയാലും കോൺഗ്രസിന് ഒരു ചുക്കും സംഭവിക്കില്ലെന്നാണ് വി ഡി സതീശൻ പറയുന്നത്. ഒരവസരത്തിൽ കരുണാകരൻ കോൺഗ്രസ് വിട്ട് പോയി. കരുണാകരൻ ഇല്ലാതെ തന്നെ കേരളത്തിലെ കോൺഗ്രസിനെ കൈപിടിച്ച് ഉയർത്താൻ നമുക്ക് കഴിഞ്ഞു. കരുണാകരനെ പോലെ വലിയവർ അല്ലല്ലോ ആരും.
അർഹിക്കുന്നതിനേക്കാൾ കൂടുതൽ അംഗീകാരം കിട്ടിയവരാണ് എകെജി സെന്ററിലേക്ക് പോയതെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. അർഹിക്കാത്തവർക്ക് ഇനിയെങ്കിലും അംഗീകാരം കൊടുക്കരുതെന്നും ഇതൊരു പാഠമാണെന്നും സതീശൻ പറയുന്നു. ഒരു പാർട്ടി എന്നതിനപ്പുറത്ത് ആൾക്കൂട്ടമായി കോൺഗ്രസ് മാറരുത്. ഡിസിസി പ്രസിഡന്റുമാരെ തെരഞ്ഞെടുത്ത നിമിഷം ടിവി ചാനലിൽ കയറി മുഴുവൻ പേരും പെട്ടി തൂക്കി വന്നവരാണെന്ന് അപമാനിച്ചു. അതിന് വിശദീകരണം ചോദിച്ചപ്പോൾ ധിക്കാരപരമായ മറുപടിയാണ് ലഭിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam