ദിവസ പൂജ, ഗുരുതി പുഷ്പാഞ്ജലി, ഒറ്റ ശർക്കര നിവേദ്യം, ചെന്നിത്തല മുഖ്യമന്ത്രിയാവണം! പ്രത്യേക പൂജ ചെയ്ത് കോണ്‍ഗ്രസ് പ്രവർത്തകൻ

Published : May 07, 2026, 09:46 AM IST
congress worker performs temple ritual for ramesh chennithala to become kerala chief minister

Synopsis

തൃശ്ശൂർ നന്തിപുലം കിഴക്കേ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിൽ രമേശ് ചെന്നിത്തലക്ക് പ്രത്യേക പൂജ നടത്തി കോണ്‍ഗ്രസ് പ്രവർത്തകൻ

തൃശ്ശൂർ: തൃശ്ശൂർ നന്തിപുലം കിഴക്കേ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിൽ രമേശ് ചെന്നിത്തലക്ക് പ്രത്യേക പൂജ നടത്തി കോണ്‍ഗ്രസ് പ്രവർത്തകൻ. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവാനാണ് പൂജ. ദിവസ പൂജയും ഗുരുതി പുഷ്പാഞ്ജലിയും, ഒറ്റ ശർക്കര നിവേദ്യവുമാണ് നടത്തിയത്. ഐഎൻടിയുസി തൃശൂർ ജില്ല വൈസ് പ്രസിഡന്‍റ് കെ എൻ നാരായണനാണ് കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിൽ വഴിപാട് കഴിച്ചത്. അതേസമയം, മുഖ്യമന്ത്രിയെ തീരുമാനത്തിൽ കോൺഗ്രസിന്‍റെ നിർണായക നിയമസഭാ കക്ഷിയോഗം ഇന്ന് നടക്കും. എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൽ വാസ്നിക്കും എംഎൽഎമാരെ ഒറ്റയ്ക്കൊറ്റയ്ക്ക് കാണും എന്നാണ് വിവരം. ഘടകകക്ഷി നേതാക്കളുമായും ഇന്ന് വൈകുന്നേരം കൂടിക്കാഴ്ച നടത്തും. ഞായറാഴ്ചയ്ക്കുള്ളിൽ ഹൈക്കമാൻഡ് തീരുമാനം വരും എന്നാണ് വിവരം.

മുഖ്യമന്ത്രി പദത്തിനായി അവകാശവാദം ശക്തമാക്കിയിരിക്കുകയാണ് വിഡി സതീശന്‍റേയും കെസി വേണുഗോപാലിന്‍റെയും ചെന്നിത്തലയുടേയും പക്ഷങ്ങൾ. എംഎൽഎമാരെ ഒപ്പം നിർത്താൻ മന്ത്രിസ്ഥാനമടക്കം വാഗ്ദാനം ചെയ്തിട്ടുണ്ട് ഗ്രൂപ്പുകൾ. കെപിസിസിക്ക് മുന്നിൽ കെസി വേണുഗോപാലിനായി കൂട്ടത്തോടെ ഫ്ലെക്സുകൾ വെച്ചിട്ടുണ്ട്. പരസ്യ ചേരിപ്പോരിൽ കോൺഗ്രസ് ഉന്നത നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സിപിഎം - കോൺഗ്രസ് സംഘർഷം രൂക്ഷം; വർക്കല ഇടവയിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി പ്രവർത്തകർ; പൊലീസ് കേസെടുത്തു
എന്തുകൊണ്ട് തോറ്റു? 'ജനങ്ങൾക്ക് സ്വീകാര്യമല്ലാത്ത എന്തോ ഒന്ന് സംഭവിച്ചിട്ടുണ്ട്', പ്രതികരിച്ച് ലിന്‍റോ ജോസഫ്