മുക്കം ന​ഗരസഭയിൽ ലീ​ഗ് കൗൺസിലർക്ക് നേരെ കോൺ​ഗ്രസ് പ്രവർത്തകരുടെ കയ്യേറ്റശ്രമം

Web Desk   | Asianet News
Published : Jan 10, 2021, 08:48 PM IST
മുക്കം ന​ഗരസഭയിൽ ലീ​ഗ് കൗൺസിലർക്ക് നേരെ കോൺ​ഗ്രസ് പ്രവർത്തകരുടെ കയ്യേറ്റശ്രമം

Synopsis

ലീഗ് കൗൺസിലർ യാസറിനു നേരെയാണ് അക്രമം ഉണ്ടായത്. മണാശ്ശേരിയിൽ  വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.

കോഴിക്കോട്: മുക്കം ന​ഗരസഭയിൽ മുസ്ലീം ലീ​ഗ് കൗൺസിലർക്ക് നേരെ കോൺ​ഗ്രസ് പ്രവർത്തകരുടെ കയ്യേറ്റശ്രമം. ലീഗ് കൗൺസിലർ യാസറിനു നേരെയാണ് അക്രമം ഉണ്ടായത്. മണാശ്ശേരിയിൽ  വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.

മണാശ്ശേരിയിൽ യുഡിഎഫ് കൗൺസിലർമാരുടെ യോഗം നടക്കുന്നതിനിടെ ആണ് ഒരു പറ്റം യൂത്ത് കോൺഗ്രസ് പ്രവർത്തകർ വന്നു യാസറിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. ചെയർമാൻ തെരെഞ്ഞെടുപ്പിൽ യാസറിന്റെ വോട്ട് അസാധു ആയിരുന്നു.


 

PREV
click me!

Recommended Stories

മുഖ്യമന്ത്രി വെല്ലുവിളി സ്വീകരിച്ചതിൽ വലിയ സന്തോഷം; സംവാദം നാളെത്തന്നെ നടത്താൻ തയാറാണെന്ന് കെ സി വേണു​ഗോപാൽ എംപി
നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു