'ഗ്രൂപ്പിസം, പരാതിപ്പെട്ടിട്ടും പരിഹാരമില്ല', പാലക്കാട് ഡിസിസി പ്രസിഡന്റിനെതിരെ പ്രവർത്തകരുടെ പ്രതിഷേധ യോഗം

Published : May 17, 2025, 08:48 AM ISTUpdated : May 17, 2025, 08:52 AM IST
'ഗ്രൂപ്പിസം, പരാതിപ്പെട്ടിട്ടും പരിഹാരമില്ല', പാലക്കാട് ഡിസിസി പ്രസിഡന്റിനെതിരെ പ്രവർത്തകരുടെ പ്രതിഷേധ യോഗം

Synopsis

പാലക്കാട് ഡിസിസി പ്രസിഡന്റിനെതിരെ കോട്ടായി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധ യോഗം 

പാലക്കാട് : പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പനെതിരെ ഇന്ന് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ യോഗം. കോട്ടായി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയാണ് പ്രതിഷേധ യോഗം സംഘടിപ്പിക്കുന്നത്. പാലക്കാട്ടെ കോൺഗ്രസിലെ ഗ്രൂപ്പിസത്തിനെതിരെയാണ് പ്രതിഷേധമെന്നാണ് കോട്ടായി മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതാക്കൾ വിശദീകരിക്കുന്നത്.

ഗ്രൂപ്പ് നേതാക്കളുടെ താല്പര്യം മാത്രമാണ് ഡിസിസി പ്രസിഡൻറ് എ തങ്കപ്പൻ സംരക്ഷിക്കുന്നതെന്നാണ് പ്രധാന ആരോപണം. ഡിസിസി പ്രസിഡന്റിന്റെ നിലപാടുകൾക്കെതിരെ പരാതി നൽകിയിട്ടും പരിഹാരം ഉണ്ടായില്ല. ഇതേ തുടർന്നാണ് കൺവെൻഷൻ ചേരുന്നതെന്നും നേതാക്കൾ വിശദീകരിക്കുന്നു. കെപിസിസി പുനഃസംഘടനക്ക് പിന്നാലെയാണ് കൺവെൻഷൻ ചേരുന്നതെന്നതും ശ്രദ്ധേയമാണ്. 

നേരത്തെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും കെ. സുധാകരനെ മാറ്റിയതിന് പിന്നാലെ പാലക്കാട് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. സുധാകരനെ അനുകൂലിച്ചാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.  പാലക്കാട് ഐഎംഎ ജംഗ്ഷന് മുന്നിലും സിവിൽ സ്റ്റേഷന് മുന്നിലുമാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

''കെ സുധാകരനോളം വരില്ല വേറെ ഒരുത്തനും സുധാകരനെ മാറ്റിയത് പോലെ പ്രതിപക്ഷ നേതാവിനെ മാറ്റിയാൽ കേരളം ഭരിക്കാമെന്നും കെ.സി. വേണുഗോപാലിനെ സ്ഥാനത്ത് നിന്ന് മാറ്റിയാൽ കേന്ദ്രം ഭരിക്കാമെനും'' പോസ്റ്ററിൽ പറയുന്നു. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. 

 

 

PREV
Read more Articles on
click me!

Recommended Stories

ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം
രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി