
തിരുവനന്തപുരം: ദുഖാചരണ ദിനത്തിൽ പരിപാടി സംഘടിപ്പിച്ചതിനെച്ചൊല്ലി കൊല്ലം തിരുവനന്തപുരം ജില്ലകളിലെ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സോഷ്യല്‍ മീഡിയയില്‍ തെറിവിളി. അപകീർത്തിപരമായ പരാമർശമുപയോഗിച്ച് അപമാനിച്ചുവെന്നാരോപിച്ച് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉൾപ്പടെ മൂന്ന് പേർക്കെതിരെ കർഷക കോൺഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് പൊലീസിൽ പരാതി നൽകി.
കെപിസിസി ജനറൽസെക്രട്ടറി കെ സുരേന്ദ്രന്റെ നിര്യണത്തെ തുടർന്ന് ദുഖാചരണം പ്രഖ്യാപിച്ച 22ന് കൊല്ലം ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിലാണ് തർക്കത്തിന്റെ തുടക്കം. അന്തരിച്ച സുരേന്ദ്രനോട് അനാദരവ് കാട്ടിയ ബിന്ദുകൃഷ്ണയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കർഷകോൺഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് വി എൻ ഉദയകുമാർ ഫെയ്സ്ബുക്ക് പോസ്റ്റിട്ടു.
ഇതിന് താഴെയാണ് അരുൺ മോഹൻ കെ എസ് യു എന്ന പ്രൊഫൈൽ പേരിൽ നിന്ന് അപകീർത്തിപരമായ കമന്റ് വന്നു. ബ്ലോക്ക് ചെയ്തപ്പോൾ അവരുടെ പ്രൊഫൈലിൽ അപമാനിച്ചു. ഇതിനെതിരെ ഉദയകുമാർ സൈബർ പൊലീസിന് സമീപിച്ചിരിക്കുയാണ്. എന്നാൽ താൻ ആരെയും അപമാനിച്ചിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് അറിയില്ലെന്നും ബിന്ദുകൃഷ്ണ പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam