യുഡിഎഫും എൽഡിഎഫും വർഗീയ ഫാസിസ്റ്റ് ശക്തികൾക്ക് മുന്നിൽ മുട്ട് മടക്കുകയാണെന്ന് കെ സുരേന്ദ്രൻ

Published : Sep 10, 2021, 01:36 PM ISTUpdated : Sep 10, 2021, 01:39 PM IST
യുഡിഎഫും എൽഡിഎഫും വർഗീയ ഫാസിസ്റ്റ് ശക്തികൾക്ക് മുന്നിൽ മുട്ട് മടക്കുകയാണെന്ന് കെ സുരേന്ദ്രൻ

Synopsis

നർകോട്ടിക് ജിഹാദ് പരമാർശത്തിൽ വിശദമായ ചർച്ച വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെടുന്നു. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിലിൻ്റെ ആരോപണം വിശദമായി പരിശോധിക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ ഇരുമുന്നണികളും വർഗീയ ഫാസിസ്റ്റ് ശക്തികൾക്ക് മുന്നിൽ മുട്ട് മടക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. താലിബാൻ ചെയ്യുന്നതാണ് ലീഗ് ഹരിതയോട് ചെയ്യുന്നതെന്നാണ് ആരോപണം. സംസ്ഥാന വനിത കമ്മീഷന്റെ നിലപാട് ദുരൂഹമാണെന്ന് പറഞ്ഞ സുരേന്ദ്രൻ പരാതിയിൽ നടപടിയില്ലെന്ന് കുറ്റപ്പെടുത്തുന്നു. 

വനിത കമ്മീഷൻ ഏട്ടിലെ പശുവാണെന്നാണ് സുരേന്ദ്രൻ പരിഹാസം. സ്ത്രീവിമോചന വാദികളും നവോത്ഥാനക്കാരും മിണ്ടുന്നില്ല, ഇത് അപമാനകരമാണ്. സുരേന്ദ്രൻ പറയുന്നു. 

'നർകോട്ടിക് ജിഹാദ്'

നർകോട്ടിക് ജിഹാദ് പരമാർശത്തിൽ വിശദമായ ചർച്ച വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെടുന്നു. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിലിൻ്റെ ആരോപണം വിശദമായി പരിശോധിക്കണം, അനുഭവത്തിന്റെ പശ്ചാത്തലത്തിലായിരിക്കാം ബിഷപ്പിന്റെ പ്രതികരണം. ഭീകരവാദികൾക്ക് മയക്കുമരുന്ന് മാഫിയാ ബന്ധമുണ്ടെന്നും സുരേന്ദ്രൻ പറയുന്നു. 

Read More: നാർക്കോട്ടിക്/ലവ് ജിഹാദിന് കത്തോലിക്കൻ യുവാക്കൾ ഇരയാവുന്നു: ഗുരുതര ആരോപണവുമായി പാലാ ബിഷപ്പ്
 

Read More : 'നാർക്കോട്ടിക്സ് ജിഹാദ് പ്രസ്താവന അതിരുകടന്നത്', പാലാ ബിഷപ്പിനെതിരെ വി ഡി സതീശൻ

 

കണ്ണൂർ സർവകലാശാല സിലബസ് വിവാദം

ചരിത്രം ഒരു വിഭാഗത്തിന്റെ കുത്തകയല്ലെന്ന് പറഞ്ഞ സുരേന്ദ്രൻ, പിണറായി സർക്കാർ എന്തിനാണ് വർഗ്ഗിയ ശക്തികൾക്ക് കുടപിടിക്കുന്നതെന്ന് ചോദിക്കുന്നു. 

കോൺഗ്രസ് സിപിഎമ്മിന്‍റെ ബി ടീം

കോൺഗ്രസ് സിപിഎമ്മിന്റെ ബി ടീമായി പ്രവർത്തിക്കുന്നവെന്നാണ് സുരേന്ദ്രൻ്റെ ആരോപണം. എ ആർ നഗർ ബാങ്ക് തട്ടിപ്പ് കേസിൽ പിണറായി വിജയൻ ജലീലിനെ വിളിച്ചുവരുത്തിയത് ഇ ഡ‍ി അന്വേഷണം ഇല്ലാതാക്കാനാണെന്നാണ് കുറ്റപ്പെടുത്തൽ. വി ഡി സതീശനും സുധാകരനും ഇക്കാര്യത്തിൽ മിണ്ടാട്ടമില്ല. യുഡിഎഫും സിപിഎമ്മും വിഷയത്തിൽ സഹകരണത്തിലാണെന്നാണ് ബിജെപിയുടെ ആരോപണം. 

വിഡി സതീശൻ സർക്കാരിന്റെ സേഫ്റ്റി വാൽവായി പ്രവർത്തിക്കുയാണ്. സാമ്പത്തിക ക്രമക്കേട് കേന്ദ്ര ഏജൻസി അന്വേഷിക്കരുതെന്ന നിലപാടുള്ള ഏക സംസ്ഥാനം കേരളമാണ്. കോൺഗ്രസ് സിപിഎമ്മിന്റെ ബി ടീമായി. ഈ സംഘമാണ് ചെന്നിത്തലയെ പുറത്താക്കിയതെന്നും
കോൺഗ്രസിൽ പ്രതിപക്ഷ ശബ്ദം ഇല്ലാതായെന്നും സുരേന്ദ്രൻ പറയുന്നു. ജോസ് കെ മാണി നിലപാട് വ്യക്തമാക്കണമെന്നും ബിജെപി അധ്യക്ഷൻ ആവശ്യപ്പെട്ടു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്