'വ്യാജ വാർത്ത എന്ന പ്രചാരണം ശരിയല്ല, ആസൂത്രിതമായ നീക്കങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസിനെതിരെ നടക്കുന്നത്'

Published : Mar 06, 2023, 11:24 AM ISTUpdated : Mar 06, 2023, 12:12 PM IST
'വ്യാജ വാർത്ത എന്ന പ്രചാരണം ശരിയല്ല, ആസൂത്രിതമായ നീക്കങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസിനെതിരെ നടക്കുന്നത്'

Synopsis

വാർത്ത യഥാർഥ്യം.വീഡിയോ അവ്യക്തം.അതിനെ വ്യാജവാര്‍ത്ത എന്ന് വിളിക്കരുത്.മാധ്യമങ്ങള്‍  തെറ്റ് ചെയ്താൽ നടപടിയാകാം, പക്ഷെ ആ നടപടി പകപോക്കലിനുള്ള അവസരമാക്കരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിയമസഭയില്‍

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിലേക്ക് അതിക്രമിച്ച് കയറിയ എസ്എഫ് ഐ നടപടിയിലും കോഴിക്കോട് ഓഫീസിലെ പൊലീസ് പരിശോധനയിലും പ്രതിഷേധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. മാധ്യമങ്ങള്‍ തെറ്റ് ചെയ്താൽ നടപടിയാകാം, പക്ഷെ ആ നടപടി പകപോക്കലിനുള്ള അവസരമാക്കരുതെന്ന് പ്രതിപക്ഷ നേതാവ്  വി ഡി സതീശൻ പറഞ്ഞു. ലഹരിക്ക് എതിരായ ക്യാംപയിന്‍റെ ഭാഗമായാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത നൽകിയത് .കേസുണ്ട് ,ചാർജ് ഷീറ്റുണ്ട്, പെൺകുട്ടിയുടെ അച്ഛന്റെ പരാതിയിൽ കേസ് എടുത്തതാണ്. ആരുടേയും ചിത്രം വാർത്തയിൽ വ്യക്തമല്ല. ആർക്കും മനസിലാക്കാൻ പാടില്ലാത്ത ചിത്രം വച്ചാണ് വാർത്ത ചിത്രീകരിച്ചത്. ഈ വീഡിയോ യഥാർത്ഥമല്ല എന്ന് വേണമെങ്കിൽ കൊടുക്കാമായിരുന്നു എന്ന് മാത്രമാണ് ഇതിൽ പറയാവുന്ന തെറ്റ്.

 

അൻവർ നേരത്തെ പോസ്റ്റ് ഇട്ടു. പണി വരുന്നുണ്ട് അവറാച്ചാ എന്നു പറഞ്ഞു. ചോദ്യം വരും മുൻപ് അൻവറിന്റെ ചോദ്യത്തിന്റെ സ്ക്രീൻ ഷോട്ട് വരുന്നു. മാർച്ച് മൂന്നിന് വരുന്ന ക്വസ്റ്റ്യന്റെ സ്ക്രീൻ ഷോട്ട് ഫെബ്രുവരി അവസാനം സാമൂഹ്യ മാധ്യമത്തിൽ പ്രചരിക്കുന്നു. പിന്നാലെ പരാതി. പിന്നെ മുഖ്യമന്ത്രിയുടെ മറുപടി. എസ്എഫ്ഐ അതിക്രമം പിന്നെ അൻവറിന്‍റെ  പരാതി, കേസ് വരുന്നു. ഇന്നലെ പൊലീസ് പരിശോധന നടത്തുന്നു.

സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ആസൂത്രിതമായ നീക്കങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസിനെതിരെ നടക്കുന്നത്. വ്യാജ വാർത്ത എന്ന പ്രചാരണം ശരിയല്ല. ഒരു പെൺകുട്ടിയുടേയും ചിത്രം വ്യക്തമാക്കാത്ത വീഡിയോയുടെ പേരിലാണ് നടപടി. പ്രക്ഷേപണവുമായി ബന്ധപെട്ട തെറ്റ് ഉണ്ടെങ്കിൽ ചൂണ്ടിക്കാട്ടാം. പ്രക്ഷേപണത്തിൽ സാങ്കേതിക പ്രശ്നം ഉണ്ടെങ്കിൽ അത് പറയാമായിരുന്നു. സർക്കാരിനെതിരെ ഗൂഡലോചന നടത്തി എന്നാണ് എഫ് ഐ ആര്‍. വാർത്ത വ്യാജ വാർത്തയിൽ എങ്ങനെ പോക്സോ ചുമത്തി അന്വേഷണം നടത്തും. പരാതി തന്നെ പരസ്പര വിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

എസ്എഫ്ഐയുടേത് ഗുണ്ടാപണി, ആരാണ് അവര്‍ക്ക് സെൻസർഷിപ്പ് ചുമതല നൽകിയത്? സഭയില്‍ ആഞ്ഞടിച്ച് വിഷ്ണുനാഥ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നിയമസഭ തെരഞ്ഞെടുപ്പിൽ യുവാക്കളെ പരിഗണിക്കുന്നു എന്നതിനർത്ഥം മുതിർന്ന ആളുകളെ മാറ്റി നിർത്തുന്നു എന്നല്ല; ചെന്നിത്തല
നേമത്ത് രാജീവ്‌ ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി മുരളീധരൻ; 30 സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ബിജെപി, ജനുവരി 12ന് പ്രചാരണം തുടങ്ങും