പിണറായിക്കെതിരായ അന്വേഷണത്തിന് പിന്നിൽ സതീശൻ-അമിത് ഷാ-ചെന്നിത്തല കൂട്ടുകെട്ട്, ഗൂഢാലോചന നടന്നെന്നും എംവി ജയരാജൻ

Published : Sep 23, 2026, 04:52 PM IST
mv jayarajan

Synopsis

മാസപ്പടി കേസിൽ പിണറായിക്കെതിരായ അന്വേഷണത്തിന് പിന്നിൽ വി ഡി സതീശനും അമിത് ഷായും തമ്മിലുള്ള ഗൂഢാലോചനയാണെന്ന് എം വി ജയരാജൻ ആരോപിച്ചു. ഇ ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ നീക്കം ബി ജെ പിയും യു ഡി എഫും തമ്മിലുള്ള ഡീലിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂർ: മാസപ്പടി കേസിൽ ഇ ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണം പ്രഖ്യാപിച്ച നടപടിക്ക് പിന്നിൽ മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ബി ജെ പിയുമായി ചേർന്ന് നടത്തിയ ഉന്നത ഗൂഢാലോചനയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം വി ജയരാജൻ. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം ഒരു നടപടിയുണ്ടാകുന്നത്. പഞ്ചാബിലും തമിഴ്‌നാട്ടിലും ഇ ഡി കത്തുകളുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ വിസമ്മതിച്ചത് ചൂണ്ടിക്കാട്ടിയ ജയരാജൻ, കേരളത്തിൽ ഈ അസാധാരണ നീക്കം നടന്നതിന് പിന്നിൽ ഇ ഡി, മോഡി, വിഡി കൂട്ടുകെട്ടാണെന്നും ആരോപിച്ചു. സതീശനും ചെന്നിത്തലയും ഇ ഡിയുടെ ബിനാമികളായി മാറിയെന്നും അദ്ദേഹം ആരോപിച്ചു. ബി ജെ പിയും യു ഡി എഫും തമ്മിലുള്ള 22 -ാമത്തെ ഡീലിന്റെ ഭാഗമാണ് ഈ കേസെന്നും ജയരാജൻ കുറ്റപ്പെടുത്തി. നിലവിലെ രണ്ട് കേരള മന്ത്രിമാർക്കെതിരെയുള്ള അന്വേഷണം മുന്നോട്ടുപോകില്ലെന്ന ഉറപ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നൽകിയിട്ടുണ്ട്. വി ഡി സതീശൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് പിണറായി വിജയനെതിരെയുള്ള അന്വേഷണം പ്രഖ്യാപിച്ചതെന്നത് ഇതിന് തെളിവാണ്. സർക്കാരിന്റെ ഈ പ്രതികാര നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഷാജിക്ക് അന്തസുണ്ട്, സതിശന് അതുമില്ല

മുഖ്യമന്ത്രി വി ഡി സതീശന്റെ വിവാദപരമായ ചാർട്ടേഡ് വിമാനയാത്രയെയും എം വി ജയരാജൻ ശക്തമായി വിമർശിച്ചു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഒരിക്കലും സതീശനെപ്പോലെ ദുരൂഹമായ രീതിയിൽ യാത്രകൾ നടത്തിയിട്ടില്ല. വിമാനയാത്ര സ്പോൺസർ ചെയ്തത് ആരാണെന്ന് വെളിപ്പെടുത്താത്തതാണ് സംശയങ്ങൾക്ക് ഇടയാക്കുന്നത്. എന്തുകൊണ്ടാണ് സ്പോൺസർ ആരാണെന്നത് സതീശൻ വെളിപ്പെടുത്താത്തതെന്നും അദ്ദേഹം ചോദിച്ചു. കാർ വിവാദത്തിന്‍റെ കാര്യത്തിൽ ആരാണ് സ്പോൺസറെന്ന് വ്യക്തമാക്കിയ കെ എം ഷാജി സതീശനേക്കാൾ അന്തസ്സുള്ളവനാണെന്ന് തെളിയിച്ചെന്നും എം വി ജയരാജൻ കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്നും പുരുഷന്മാരെ പഠിപ്പിക്കണം, ദില്ലി ബലാത്സംഗത്തിൽ രൂക്ഷ വിമർശനവുമായി പ്രിയങ്ക; തെര. കമ്മീഷൻ വിഷയത്തിലും പ്രതികരണം
‌മുൻകൂട്ടി കണ്ട് ആസൂത്രണം നടന്നില്ല; ഇന്ത്യയിൽ എല്ലായിടത്തും പവര്‍ കട്ടുണ്ട്, പുറത്ത് നിന്ന് വൈദ്യുതി കിട്ടാനില്ലെന്നും മുഖ്യമന്ത്രി