പാണക്കാട് മണ്ണിടിഞ്ഞ സ്ഥലത്തെ നിർമ്മാണത്തിന് ആദ്യം അനുമതി, പിന്നെ റദ്ദാക്കി; സംശയങ്ങൾ ഉയരുന്നു, ഹൈക്കോടതി ഉത്തരവ് പാലിക്കുന്നില്ലെന്ന് ആക്ഷേപം

Published : Aug 06, 2026, 01:26 PM IST
panakkad landslide

Synopsis

ചെങ്കുത്തായ കുന്നുകളിൽ നിർമ്മാണത്തിന് മണ്ണെടുക്കുന്നത് ഹൈക്കോടതി വിലക്കിയിട്ടും പാണക്കാട് ഉൾപ്പെടെ പലയിടത്തും അനുമതി നൽകുന്നതായി ആക്ഷേപം. ശാസ്ത്രീയ പഠനങ്ങളില്ലാതെ നൽകുന്ന ഈ അനുമതികൾ വലിയ അപകടങ്ങൾക്ക് വഴിവെക്കുന്നു.

മലപ്പുറം: ചെങ്കുത്തായ കുന്നിൻ പ്രദേശങ്ങളിൽ നിന്ന് കെട്ടിട നിർമ്മാണത്തിന് മണ്ണെടുക്കാൻ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും പലയിടങ്ങളിലും മണ്ണ് എടുക്കാൻ അനുമതി നൽകുന്നുവെന്ന് ആക്ഷേപം. അനുമതി നൽകുമ്പോൾ ശാസ്ത്രീയ പഠനങ്ങൾ കൃത്യമായി നടത്തുന്നില്ല. പാണക്കാട് മണ്ണിടിഞ്ഞ സ്ഥലത്തെ നിർമ്മാണത്തിന് ആദ്യം അനുമതി നൽകിയതിലും പിന്നെ റദ്ദാക്കിയതിലും സംശയങ്ങൾ ഉയരുകയാണ്. പാണക്കാട്ടെ കുന്നിൻ ചെരുവിൽ നിർമ്മാണ പ്രവർത്തനം ആരംഭിക്കുകയും മഴ ശക്തമാവുകയും ചെയ്തതിൽ പിന്നെയാണ് മണ്ണിടിഞ്ഞു തുടങ്ങിയത്. മഴ കനത്തതോടെ മണ്ണ് പൂർണമായും കുത്തിയൊലിച്ചു.

എന്നാൽ കുത്തനെയുള്ള ചെരിവുകളിൽ കെട്ടിട നിർമ്മാണത്തിന് ആയാൽ പോലും മണ്ണ് എടുക്കരുത് എന്ന് ഹൈക്കോടതി ഉത്തരവുണ്ട്. ഇത് കാറ്റിൽ പറത്തിയാണ് പലയിടങ്ങളിലും നിർമ്മാണങ്ങൾ നടക്കുന്നത്. അശാസ്ത്രീയമായ മണ്ണെടുപ്പ് കുന്നിടിച്ചിലിനും ദുരന്തങ്ങൾക്കും കാരണമാകുന്നു എന്ന നിരീക്ഷണത്തെ തുടർന്നാണ് കോടതിയുടെ ഇടപെടൽ. 2015 കേരള മൈനർ മിനറൽ കൺസഷൻ ചട്ടങ്ങൾ പ്രകാരം 3000 ചതുരശ്ര അടി വരെയുള്ള നിർമ്മാണങ്ങൾക്ക് മണ്ണെടുക്കാൻ അനുമതി നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരമുണ്ടായിരുന്നു. എന്നാൽ, അപകടസാധ്യതയുള്ള കുന്നിൻപ്രദേശങ്ങളിൽ സ്ലോപ്പ് സ്റ്റെബിലിറ്റി റിപ്പോർട്ട് പോലുള്ള ശാസ്ത്രീയ പഠന റിപ്പോർട്ടുകൾ കൃത്യമായി നിഷ്കർഷിച്ചിട്ടില്ലെന്ന് വ്യക്തമായതിനെ തുടർന്നാണ് മണ്ണ് നീകരുതെന്ന് ഉത്തരവ് ഇറക്കിയത്.

ഇതേ തുടർന്ന് പുതിയ അനുമതികൾ നൽകാതിരിക്കാനും നിലവിലുള്ള അനുമതികൾ നിർത്തിവയ്ക്കാനും ജിയോളജി വകുപ്പിന്‍റെ ഉത്തരവുമുണ്ട്. കോടതി നിർദ്ദേശം പാലിക്കാൻ എല്ലാ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കും നിർദ്ദേശവും നൽകിയതാണ്. പാണക്കാട്ടെ മണ്ണിടിഞ്ഞ സ്ഥലത്ത് 2025 സെപ്റ്റംബർ 26 ലാണ് ബിൽഡിംഗ് പെർമിറ്റ് നൽകിയത്. ഇവിടെ പാറ പൊട്ടിക്കാൻ ജിയോളജി വകുപ്പും, മണ്ണെടുക്കാൻ നഗരസഭയും അനുമതി നൽകിയിരുന്നു. 3000 സ്ക്വയർ ഫീറ്റിൽ താഴെ ഉള്ള സ്ഥലങ്ങളിൽ മണ്ണെടുക്കുന്ന കാര്യത്തിൽ ഉത്തരവാദിത്വം ഇല്ലെന്നാണ് ജിയോളജി ഡിപ്പാർട്ട്മെന്റിന്റെ വിശദീകരണം.

മണ്ണിടിഞ്ഞ സ്ഥലത്തുനിന്നും മീറ്ററുകൾ മാറി മറ്റു നിർമ്മാണങ്ങൾക്കും ഖനനം നടന്നിട്ടുണ്ടെന്നാണ് സൂചന. മണ്ണ് ഇടിച്ചിലുമായി ബന്ധപ്പെട്ട വാർത്തകൾ വന്നതോടെയാണ് ജിയോളജി വകുപ്പ് അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ കഴിഞ്ഞദിവസം രംഗത്തിറങ്ങിയത്. അതേസമയം 45 ഡിഗ്രിയിൽ കൂടുതൽ ചെരിവുള്ള സ്ഥലങ്ങളിൽ നിർമ്മാണത്തിന് അനുമതി നൽകാറില്ലെന്ന് തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാരും വ്യക്തമാക്കുന്നു. എങ്കിലും ഉത്തരവു നിലനിൽക്കെ തദ്ദേശസ്ഥാപനങ്ങളും, ജിയോളജി ഡിപ്പാർട്ട്മമെന്‍റും അനുമതി നൽകുന്ന കാര്യത്തിൽ കൃത്യമായ അന്വേഷണം വേണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പ്രകോപന പ്രസംഗവുമായി സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്; `പയ്യന്നൂരിൽ ഷെഡ് മാത്രമല്ല അതിനടിയിൽ ഉള്ളതും മാന്തിയെടുക്കാൻ പാർട്ടിക്ക് ശേഷിയുണ്ട്'
പൊലീസിന്റെ പ്രത്യേക അന്വേഷണ റിപ്പോർട്ട് നി‌‍ർബന്ധം, സംസ്ഥാനത്ത് അവയവദാന ചട്ടങ്ങൾ കർശനമാക്കുന്നു; പുതിയ കരട് തയ്യാർ