100 ദിന കർമ്മ പദ്ധതിയിൽ കുന്നത്തൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണം പൂർത്തിയായില്ല; നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി

Published : Oct 10, 2026, 06:59 PM IST
pk basheer mla

Synopsis

സർക്കാരിന്റെ നൂറു ദിന പദ്ധതിയിൽ ഉൾപ്പെടുത്തിയ 30 പദ്ധതികളിൽ 29 എണ്ണവും പൂർത്തിയാക്കിയെന്നും കുന്നത്തൂർ മിനി സിവിൽ സ്റ്റേഷൻ മാത്രമാണ് ആകെ പൂർത്തിയാകാത്തതെന്നും പൊതുമരാമത്ത് വകുപ്പ് അറിയിച്ചു

കൊച്ചി: സർക്കാറിന്റെ നൂറു ദിന പദ്ധതിയിൽ കുന്നത്തൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണം പൂർത്തിയാക്കാത്തതിൽ നടപടിയെടുക്കാൻ പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ. സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി അറിയിച്ചു. ഊരാളുങ്കൽ സൊസൈറ്റിക്കായിരുന്നു പദ്ധതിയുടെ നിർമാണ ചുമതല. കരാറുകാരന് അനുകൂലമായി മനഃപൂർവം പ്രവൃത്തി വൈകിപ്പിച്ചു എന്ന ആരോപണം ഗൗരവമുള്ളതാണെന്ന് മന്ത്രി പറഞ്ഞു.

രാഷ്ട്രീയ കാരണങ്ങളാൽ നിർമാണം വൈകിപ്പിച്ചുവെന്ന ആരോപണവും അന്വേഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്റെ നൂറു ദിന പദ്ധതിയിൽ ഉൾപ്പെടുത്തിയ 30 പദ്ധതികളിൽ 29 എണ്ണവും പൂർത്തിയാക്കിയെന്നും കുന്നത്തൂർ മിനി സിവിൽ സ്റ്റേഷൻ മാത്രമാണ് ആകെ പൂർത്തിയാകാത്തതെന്നും പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. നിർമാണം വൈകിയതിൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

8 മണിക്കൂർ നീണ്ട കസ്റ്റഡി, ഒടുവിൽ പിണറായിയെ ദില്ലി പൊലീസ് വിട്ടയച്ചു; പൊലീസിന്‍റേത് വിചിത്ര നടപടികളെന്ന് വിമർശനം; 'ഗ്യാനേഷിൻ്റെ രാജി വരെ പ്രക്ഷോഭം'
മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായിക മന്ത്രി അബ്ദു റഹ്മാനെതിരെ കേസെടുക്കാൻ ഗവർണറുടെ അനുമതി തേടാൻ സർക്കാർ