പകർച്ചപ്പനി കൂടുന്നു, നേരിടാൻ നടപടി, മന്ത്രിതല യോഗം ചേരും, ജില്ലാ തലത്തിൽ ഏകോപനസമിതി ഉണ്ടാക്കാൻ നിർദ്ദേശം

Published : Sep 27, 2026, 10:13 AM IST
Fever

Synopsis

ദിവസവും ഏഴായിരത്തിലധികം പേർ പകർച്ചപ്പനിക്ക് ചികിത്സ തേടുന്നു. ഡെങ്കിപ്പനി ഇൻഫ്ലുവൻസ, അഞ്ചാം പനി എന്നിവയും വ്യാപിക്കുന്നു. നേരിടാൻ തദ്ദേശവകുപ്പുമായി ചേർന്ന് പ്രവർത്തിക്കാൻ ആരോഗ്യവകുപ്പ് തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപകമാകുന്ന സാഹചര്യത്തിലാണ് പ്രതിരോധപ്രവർത്തനം ഊർജിതമാക്കാൻ നിർദ്ദേശം നൽകിയത്. ആരോഗ്യവകുപ്പും തദ്ദേശവകുപ്പും സംയുക്തമായി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഇതിനായി ഇരുവകുപ്പിൻ്റെയും മന്ത്രിമാരുടെ യോഗം ചേരും. ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ ഏകോപന സമിതി ഉണ്ടാക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിട്ടുണ്ട്. പ്രാദേശിക തലത്തിലും സമിതികൾ ഉണ്ടാക്കും. ഡെങ്കിപ്പനി കേസുകൾ കൂടുന്നുണ്ട്. ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി പ്രതിരോധിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ഇൻഫ്ലുവൻസ വൈറസ് ബാധയിൽ കേസുകൾ കൂടി. അഞ്ചാം പനി വ്യാപനത്തിലും വർധന. ഈ സാഹചര്യത്തിലാണ് അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയത്. എന്നാൽ എലിപ്പനിയുടെ വ്യാപനം കുറഞ്ഞു. ഇടവിട്ടുള്ള മഴ പകർച്ചപ്പനി സാഹചര്യം കൂട്ടാനുള്ള സാധ്യതയുണ്ട് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ദിനംപ്രതി 7000 പേരാണ് പനിക്ക് ചികിത്സ തേടുന്നത്. വടക്കൻ ജില്ലകളിലാണ് പനി വ്യാപനം കൂടുതൽ . മരുന്ന് ഇല്ലാത്തതും സർക്കാർ ആശുപത്രിയിലെത്തുന്ന രോഗികളെ വലയ്ക്കുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാഹുൽ ഗാന്ധി പറഞ്ഞതെല്ലാം സത്യമായി എന്ന് മുഖ്യമന്ത്രി; ഗ്യാനേഷ് കുമാർ ബിജെപി ഏജന്‍റ്, സ്ഥാനത്ത് തുടരരുതെന്നും സതീശൻ
കെ സി വേണുഗോപാലിനെതിരായ സൈബർ ആക്രമണം: ഒടുവിൽ അന്വേഷണത്തിന് പൊലീസ്