വിവാദ ഭൂമി ഇടപാട്: അന്വേഷണ റിപ്പോർട്ട്‌ വത്തിക്കാന് കൈമാറി

By Web TeamFirst Published Apr 5, 2019, 9:42 PM IST
Highlights

വത്തിക്കാന്‍റെ നിർ‍ദ്ദേശപ്രകാരം സഭ നടത്തിയ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ആണ് കൈമാറിയത്. അതിരൂപത അപ്പോസ്തോലിക് അ‍ഡ്മിനിസ്ട്രേറ്റർ ബിഷപ് മാർ ജേക്കബ് മനത്തോടത്ത് വത്തിക്കാനിലെത്തിയാണ് റിപ്പോർട്ട് കൈമാറിയത്.
 

കൊച്ചി: സീറോ മലബാർ സഭാ ഭൂമി ഇടപാടിലെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് വത്തിക്കാന് കൈമാറി. വത്തിക്കാന്‍റെ നിർ‍ദ്ദേശപ്രകാരം സഭ നടത്തിയ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ആണ് കൈമാറിയത്. അതിരൂപത അപ്പോസ്തോലിക് അ‍ഡ്മിനിസ്ട്രേറ്റർ ബിഷപ് മാർ ജേക്കബ് മനത്തോടത്ത് വത്തിക്കാനിലെത്തിയാണ് റിപ്പോർട്ട് കൈമാറിയത്.

വ്യാജരേഖ കേസിൽ അപ്പസ്തലിക് അഡ്മിനിസ്ട്രേറ്റർ പ്രതിയായ സാഹചര്യം റോം അന്വേഷിച്ചു. റോമിലെ പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിന്റെ അധ്യക്ഷൻ കർദിനാൾ ലെയനാ‍ർദോ സാൻദ്രി ആണ് റിപ്പോർട്ട് സ്വീകരിച്ചത്.റിപ്പോർട്ട് പഠിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും എന്ന് അദ്ദേഹം പ്രതികരിച്ചു. 

ഭൂമി ഇടപാടിൽ ആലഞ്ചേരി അടക്കം 26 പേർക്കെതിരെ കേസെടുക്കാൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയും തൃക്കാക്കര കോടതിയും ഉത്തരവിട്ടിരുന്നു. ഭൂമി ഇടപാടിൽ രണ്ട് കോടി എൺപത്തി അഞ്ച് ലക്ഷം രൂപ പിഴയടക്കണമെന്ന ആദായ നികുതി വകുപ്പിന്‍റെ ഉത്തരവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു
 

click me!