കോൺസുൽ ജനറലുമായുള്ള കൂടിക്കാഴ്ചയ്ക്ക് കേന്ദ്രാനുമതി വേണ്ടെന്ന് മുഖ്യമന്ത്രി, വേണമെന്ന് കേന്ദ്ര മന്ത്രി

Published : Aug 26, 2022, 02:04 PM ISTUpdated : Aug 26, 2022, 02:09 PM IST
കോൺസുൽ ജനറലുമായുള്ള കൂടിക്കാഴ്ചയ്ക്ക് കേന്ദ്രാനുമതി വേണ്ടെന്ന് മുഖ്യമന്ത്രി, വേണമെന്ന് കേന്ദ്ര മന്ത്രി

Synopsis

വിദേശ രാജ്യത്തിന്റെ പ്രതിനിധികളുമായുള്ള കൂടികാഴ്ചയ്ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി നിർബന്ധമാണെന്നാണ് കേന്ദ്ര സർക്കാർ പാർലമെന്റിനെ രേഖാമൂലം അറിയിച്ചത്.

തിരുവനന്തപുരം: യുഎഇ കോണ്‍സുൽ ജനറലുമായുള്ള കൂടിക്കാഴ്ചയ്ക്ക് വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി വേണ്ടെന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി കേന്ദ്രം. വിദേശ രാജ്യത്തിന്റെ പ്രതിനിധികളുമായുള്ള കൂടികാഴ്ചയ്ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി നിർബന്ധമാണെന്നാണ് കേന്ദ്ര സർക്കാർ പാർലമെന്റിനെ രേഖാമൂലം അറിയിച്ചത്. കേന്ദ്ര സർക്കാരിന്റെ വിശദീകരണത്തോടെ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട ദുരൂഹത കൂടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.

2016 മുതൽ 2020 വരെയുള്ള കാലയളവിൽ യുഎഇ കോൺസുൽ ജനറലുമായി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയിരുന്നെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് കേന്ദ്രാനുമതിയുടെ ആവശ്യമില്ലെന്ന് നിയമസഭയില്‍ അദ്ദേഹം രേഖാമൂലം വിശദീകരിച്ചു. എന്നാൽ മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടി തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമാക്കുകയാണ് കേന്ദ്രമന്ത്രി ഡോ. രാജ്‍കുമാർ രജ്ഞൻ സിൻഹ് ലോക‍്‍സഭയിൽ രേഖാമൂലം നൽകിയ മറുപടി. വിദേശ രാജ്യത്തെ പ്രതിനിധികളുമായി സംസ്ഥാനം നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് വിദേശകാര്യ മന്ത്രാലയത്തിൻറെ അനുമതി നിർബന്ധമാണെന്നാണ് കേന്ദ്രമന്ത്രി കഴിഞ്ഞ മാസം 29ന് ലോക‍്‍സഭയെ അറിയിച്ചത്. എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യുഎഇ കോൺസുൽ ജനറലുമായുള്ള കൂടിക്കാഴ്ചയ്ക്ക് കേരളം അനുമതി തേടിയിട്ടില്ലെന്നും അദ്ദേഹം ലോക‍്‍സഭയെ അറിയിച്ചു.  ക്ലിഫ് ഹൗസ് കൂടിക്കാഴ്ച കൂടുതൽ ദുരുഹമാക്കുകയാണ് പുറത്തു വന്ന വിവരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. 

ക്ലിഫ് ഹൗസ് ചർച്ച ഔദ്യോഗികമെന്ന് പറയുമ്പോഴും എത്ര തവണ കൂടിക്കാഴ്ച നടത്തി, ഏതൊക്കെ വിഷയങ്ങൾ ചർച്ച ചെയ്തു, എന്തൊക്കെ തീരുമാനങ്ങൾ  എടുത്തു തുടങ്ങിയ നിമയസഭയിലെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നില്ല.
 

'ഷാർജ ഭരണാധികാരിയുമായി നടത്തിയ കൂടിക്കാഴ്ച ഔദ്യോഗികം'; നിയമസഭയിൽ വിശദീകരിച്ച് മുഖ്യമന്ത്രി

ഷാർജ ഭരണാധികാരിയുമായുള്ള ക്ലിഫ് ഹൗസ് കൂടിക്കാഴ്ച്ചയിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 2017 സെപ്റ്റംബർ 26 ന് രാവിലെ 10.30 ന് ക്ലിഫ് ഹൗസിൽ വച്ചാണ്  ഷാർജ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തിയത്. വിദേശകാര്യ മന്ത്രാലയ പ്രതിനിധിയും ഒപ്പമുണ്ടായിരുന്നുവെന്നും കൂടിക്കാഴ്ച ഔദ്യോഗികമായിരുന്നു എന്നും മുഖ്യമന്ത്രി വിശദീകരിച്ചു. നിയമസഭയിൽ രേഖാമൂലമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും
നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും