കുളത്തൂർ സ്കൂളിലെ ഓഡിറ്റോറിയം: വിജിലൻസിന് പരാതി നൽകി ബിജെപി, കരാറുകാരന് പണം നൽകിയിട്ടില്ലെന്ന് കടകംപള്ളി

By Web TeamFirst Published Oct 18, 2020, 11:39 AM IST
Highlights

ലൈഫ് പദ്ധതി പ്രകാരം നിർമിക്കുന്ന വീടുകൾക്ക് 5 ലക്ഷം രൂപ മാത്രമാവുമ്പോൾ   ഓഡിറ്റോറിയം നിർമാണത്തിൽ നടന്നത് വൻ അഴിമതിയാണെന്ന് കാണിച്ച് കോൺഗ്രസും ബിജെപിയും രംഗത്തു വന്നിരുന്നു. 

തിരുവനന്തപുരം: കുളത്തൂർ ഗവൺമെന്‍റ് സ്കൂളിലെ ഓപ്പൺ എയർ ഓഡിറ്റോറിയം നിർമ്മാണവുമായി ബന്ധപ്പെട്ട വിവാദം തുടരുന്നു. നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലൻസിന് ബിജെപി പരാതി നൽകി. പണം കരാറുകാരന് കൈമാറിയിട്ടില്ലെന്ന് സ്ഥലം സന്ദർശിച്ച മന്ത്രി കടകംപളളി സുരേന്ദ്രൻ വ്യക്തമാക്കി.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്വന്തം മണ്ഡലത്തിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഓഡിറ്റോറിയമാണ് വിവാദത്തിലായത്. 1200 സ്ക്വയർ ഫീറ്റിൽ ഓപ്പൺ ഓഡിറ്റോറിയവും രണ്ട് ഗ്രീൻ റൂമുകളും ശുചിമുറികളുമടക്കമുള്ള കെട്ടിടത്തിനാണ് 35 ലക്ഷം കാണിച്ചിരിക്കുന്നത്. ഷീറ്റ് കൊണ്ടാണ് ഓപ്പൺ സ്റ്റേജിന് മേൽക്കൂര, നിലത്ത് സിമന്‍റ് ഇട്ടിരിക്കുന്നു. 

ലൈഫ് പദ്ധതി പ്രകാരം നിർമിക്കുന്ന വീടുകൾക്ക് 5 ലക്ഷം രൂപ മാത്രമാവുമ്പോൾ   ഓഡിറ്റോറിയം നിർമാണത്തിൽ നടന്നത് വൻ അഴിമതിയാണെന്ന് കാണിച്ച് കോൺഗ്രസും ബിജെപിയും രംഗത്തു വന്നിരുന്നു. പിന്നാലെയാണ് വിജിലൻസിൽ ബിജെപിയുടെ പരാതി. അന്വേഷണത്തിലൂടെ അഴിമതിയുണ്ടെങ്കിൽ പുറത്തുവരട്ടെയെന്നാണ് കടകംപളളിയുടെ നിലപാട്

വിമർശനങ്ങളുയർന്നതോടെ  മന്ത്രി കടകംപള്ളി  പൊതുമരമത്ത് വകുപ്പ് ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിരുന്നു. അതേസമയം പത്ത് നിലക്കുള്ള ബേസ്മെന്‍റ് ഇട്ടതിനാലാണ് ഇത്രയും തുകയായതതെന്നാണ് നിർമാണ ചുമതലയുണ്ടായിരുന്ന കരാറുകാരൻ പറയുന്നത്.

click me!