പുനഃസംഘടന: എം സി കമറുദ്ദീനെ യുഡിഎഫ് കാസർകോട് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി

Published : Oct 18, 2020, 11:23 AM ISTUpdated : Oct 18, 2020, 01:09 PM IST
പുനഃസംഘടന: എം സി കമറുദ്ദീനെ യുഡിഎഫ് കാസർകോട് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി

Synopsis

യുഡിഎഫ് ജില്ലാ കമ്മിറ്റികള്‍ പുനസംഘടിപ്പിച്ചതായി യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ അറിയിച്ചു.

തിരുവനന്തപുരം: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിലെ പ്രതി എം സി കമറുദ്ദിനെ യുഡിഎഫ് കാസർകോഡ് ജില്ലാ ചെയമാൻ സ്ഥാനത്ത് നിന്ന് നീക്കി. യുഡിഎഫ് ജില്ലാ കമ്മിറ്റി പുനഃസംഘടനയിൽ പി ജെ ജോസഫ് വിഭാഗത്തിന് ഒരു ചെയർമാൻ സ്ഥാനവും മൂന്ന് കൺവീനർ സ്ഥാനവും നൽകി. ജോസ് വിട്ടത് യുഡിഎഫിനെ ബാധിക്കില്ലെന്ന് കൺവീനറും ലീഗ് നേതാക്കളും ആവർത്തിച്ചു.

ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസുകൾ ശക്തമാകുന്നതിനിടെയാണ് എംസി കമറുദ്ദീൻ എംഎൽഎയെ യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കിയത്. വിവാദം തുടങ്ങിയപ്പോൾ തന്നെ ചെയർമാൻ സ്ഥാനത്ത് നിന്നും മാറാൻ മുന്നണി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. കമറുദ്ദീന് പകരം ലീഗിലെ സി ടി അഹമ്മദലിയാണ് പുതിയ ചെയർമാൻ. പുനസംഘടനയിൽ ഒരു ചെയർമാൻ സ്ഥാനമാണ് ജോസഫിന് കിട്ടിയത്. ജോസും ജോസഫും ഒരുമിച്ച് നിന്നപ്പോൾ രണ്ട് ജില്ലകളിൽ ചെയർമാൻ സ്ഥാനം ഉണ്ടായിരുന്നു. മോൻസ് ജോസഫാണ് കോട്ടയം ജില്ലയിലെ ചെയർമാൻ. 

പത്തനംകിട്ടയിൽ ചെയർമാനായിരുന്ന വിക്ടർ ടി തോമസിനെ കൺവീനറാക്കി മാറ്റി ചെയർമാൻ സ്ഥാനം കോൺഗ്രസ് ഏറ്റെടുത്തു. പാലക്കാട് ചെയർമാനെയും ആലപ്പുഴയിൽ കൺവീനറെയും തീരുമാനിച്ചിട്ടില്ല. ജോസിന്‍റെ മുന്നണിമാറ്റം ചർച്ചയാകുന്നതിനിടെ കൺവീനർ എം എം ഹസ്സൻ പാണക്കാടെത്തി ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ജോസ് വിട്ടതിൽ കെ മുരളീധരൻ അടക്കമുമള്ള ഒരു വിഭാഗം നേതാക്കൾ നേതൃത്വത്തെ വിമർശിക്കുമ്പോഴാണ് കോൺഗ്രസ് നേതൃത്വത്തിന് ലീഗിന്‍റെ പിന്തുണ.

ചെയര്‍മാന്‍മാരുടെയും കണ്‍വീനര്‍മാരുടെ പേരുകള്‍ ചുവടെ ചേര്‍ക്കുന്നു.

തിരുവനന്തപുരം:
ചെയര്‍മാന്‍ - അഡ്വ.പി.കെ.വേണുഗോപാല്‍
കണ്‍വീനര്‍ - ബീമാപള്ളി റഷീദ്
കൊല്ലം:
ചെയര്‍മാന്‍ - കെ.സി.രാജന്‍
കണ്‍വീനര്‍ - അഡ്വ. രാജേന്ദ്രപ്രസാദ്
ആലപ്പുഴ:
ചെയര്‍മാന്‍ - ഷാജി മോഹന്‍
കണ്‍വീനര്‍ - പിന്നീട് പ്രഖ്യാപിക്കും
പത്തനംതിട്ട: 
ചെയർമാൻ എ.ഷംസുദീൻ
കൺവീനർ - വിക്ടർ തോമസ്
കോട്ടയം:
ചെയര്‍മാന്‍ - മോന്‍സ് ജോസഫ് എം.എല്‍.എ.
കണ്‍വീനര്‍ - ജോസി സെബാസ്റ്റ്യന്‍
ഇടുക്കി:
ചെയര്‍മാന്‍ - അഡ്വ.എസ്. അശോകന്‍
കണ്‍വീനര്‍ - എന്‍.ജെ.ജേക്കബ്
എറണാകുളം:
ചെയര്‍മാന്‍ - ഡൊമനിക് പ്രസന്റേഷന്‍
കണ്‍വീനര്‍ - ഷിബു തെക്കുംപുറം
തൃശ്ശൂര്‍:
ചെയര്‍മാന്‍ - ജോസഫ് ചാലിശ്ശേരി
കണ്‍വീനര്‍ - കെ.ആര്‍.ഗിരിജന്‍
പാലക്കാട്:
ചെയർമാനെ പിന്നീട് പ്രഖ്യാപിക്കും
കണ്‍വീനര്‍ - കളത്തില്‍ അബ്ദുള്ള
മലപ്പുറം:
ചെയര്‍മാന്‍ - പി.റ്റി. അജയ്‌മോഹന്‍
കണ്‍വീനര്‍ - അഡ്വ. യു.എ.ലത്തീഫ്
കോഴിക്കോട്:
ചെയര്‍മാന്‍ - കെ.ബാലനാരായണന്‍
കണ്‍വീനര്‍ - എം.എം.റസാഖ് മാസ്റ്റര്‍
വയനാട്:
ചെയര്‍മാന്‍ - പി.പി.എ.കരീം
കണ്‍വീനര്‍ - എന്‍.ഡി.അപ്പച്ചന്‍ എക്‌സ്.എം.എല്‍.എ.
കണ്ണൂര്‍:
ചെയര്‍മാന്‍ - പി.റ്റി.മാത്യു
കണ്‍വീനര്‍ - അബ്ദുല്‍ഖാദര്‍ മൗലവി
കാസര്‍കോട്:
ചെയര്‍മാന്‍ - സി.റ്റി.അഹമ്മദ് അലി (മുന്‍മന്ത്രി)
കണ്‍വീനര്‍ - എ.ഗോവിന്ദന്‍ നായര്‍

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം