ഇരിങ്ങാലക്കുട കോടതിയിൽ നാടകീയ സംഭവങ്ങൾ; 48 വർഷം തടവിന് ശിക്ഷിച്ച പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു

Published : Jun 21, 2022, 03:09 PM IST
ഇരിങ്ങാലക്കുട കോടതിയിൽ നാടകീയ സംഭവങ്ങൾ; 48 വർഷം തടവിന് ശിക്ഷിച്ച പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു

Synopsis

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് പോക്സോ കോടതി ശിക്ഷ വിധിച്ചത്

തൃശ്ശൂർ: പോക്സോ കേസിൽ വിധി കേട്ട പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു. തൃശ്ശൂർ ഇരിങ്ങാലക്കുട പോക്സോ കോടതിയിലാണ് നാടകീയ സംഭവങ്ങൾ നടന്നത്. 48 വർഷം തടവുശിക്ഷ ലഭിച്ച പ്രതിയാണ് ശിക്ഷാ വിധിക്ക് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നാട്ടിക സ്വദേശി ഗണേഷൻ (66) ആണ് ആത്മഹത്യ ചെയ്യാനായി കീടനാശിനി കഴിച്ചത്. ഇയാളെ ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് പോക്സോ കോടതി ശിക്ഷ വിധിച്ചത്.

PREV
Read more Articles on
click me!

Recommended Stories

നടി ആക്രമിക്കപ്പെട്ട കേസിൽ എന്ത് നീതിയെന്ന് പാർവതി തിരുവോത്ത്; മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും പ്രതികരണം
ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ