
കൊച്ചി: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട് വിമാനത്താവളങ്ങളിൽ ഒരുക്കിയിട്ടുള്ള സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്താൻ കേന്ദ്ര സംഘം കൊച്ചിയിൽ എത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആണ് സംഘം എത്തിയത്. ദില്ലി ലേഡി ഹാർഡിങ് മെഡിക്കൽ കോളജിലെ ഡോക്ടര്‍ പുഷ്‌പേന്ദ്ര കുമാർ വർമ, ദില്ലി സഫ്ദർജംഗ് ആശുപത്രിയിലെ ഡോക്ടര്‍ രമേശ് ചന്ദ്ര മീണ, കോഴിക്കോട് നാഷണൽ സെന്റർ ഫോർ ഡിസീസ് കണ്ട്രോളിലെ ഡോ ഷൗക്കത്തലി, ഡോ ഹംസ കോയ, ഡോ റാഫേൽ ടെഡി എന്നിവരാണ് സംഘത്തിൽ ഉള്ളത്. വിമാനത്തവളത്തിൽ ഏർപ്പെടുത്തിയിട്ടുള്ള സൗകര്യങ്ങളിൽ സംഘം സംതൃപ്തി രേഖപ്പെടുത്തി.
വിമാനത്തവളത്തിൽ പരിശോധന നടത്തിയ 178 യാത്രക്കാരുടെ വിവരങ്ങളും സംഘം പരിശോധിച്ചു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്‌ഥരുമായി കൂടിക്കാഴ്ച നടത്തി. കളമശ്ശേരി മെഡിക്കൽ കോളജിൽ ഏർപ്പെടുത്തിയ സൗകര്യങ്ങൾ സംഘം ഇന്ന് പരിശോധിക്കും. സംസ്ഥാനത്ത് 288 പേര്‍ ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തിലാണ്. ഇവരില്‍ കൂടുതല്‍ പേരും ചൈനയില്‍ നിന്നെത്തിയവരാണ്. എന്നാല്‍ ഇതുവരേയും ആരും രോഗലക്ഷണം പ്രകടിപ്പിച്ചിട്ടില്ല. ഏഴ് പേര്‍ ആശുപത്രികളിലും ബാക്കിയുള്ളവര്‍ വീടുകളിലും നിരീക്ഷണത്തില്‍ തുടരും.
കൊറോണ: സംസ്ഥാനത്ത് 288 പേര്‍ നിരീക്ഷണത്തില്‍, ആര്‍ക്കും രോഗലക്ഷണങ്ങളില്ല
കണ്ണൂരില്‍ ചൈനയില്‍ നിന്നും മടങ്ങിയെത്തിയ 12 പേരെ ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. പേരാവൂര്‍ സ്വദേശികളായ കുടുംബത്തിലെ അംഗങ്ങള്‍ ഉള്‍പ്പെടെ 12 പേരെയാണ് നിരീക്ഷിക്കുന്നത്. ഇവരെ 28 ദിവസത്തേക്കായിരിക്കും നിരീക്ഷിക്കുക. മലപ്പുറത്ത് ഒരാള്‍ ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തിലാണ് കൊറോണ വൈറസ് പകരാനുള്ള സാധ്യത കണക്കിലെടുത്താണ് ഇയാളെ നിരീക്ഷിക്കുന്നത്. ഇയാളെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൈനയില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കര്‍ശനമായ പരിശോധനയാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. ചൈനയിൽ നിന്നും സംസ്ഥാനത്തേക്ക് എത്തിയവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam