കൊറോണ വൈറസ്: ഇറാന്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവരെ പരിശോധിക്കും

By Web TeamFirst Published Feb 26, 2020, 9:11 PM IST
Highlights

രോഗ ലക്ഷണമില്ലാത്തവര്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ തുടരണം. രോഗലക്ഷണമുള്ളവര്‍ ജില്ലകളിലെ ഐസോലേഷന്‍ സൗകര്യമുള്ള ആശുപത്രികളുമായി ബന്ധപ്പെടണം

തിരുവനന്തപുരം: ഇറ്റലിയിലും ഇറാനിലും പുതിയ കോവിഡ് 19 (കൊറോണ വൈറസ്) കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കർശന ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പിന്റെ തീരുമാനം. രോഗം വ്യാപിക്കുന്നത് കണക്കിലെടുത്ത് ഈ രാജ്യങ്ങളില്‍ നിന്നും വരുന്നവരെ കൂടി വിമാനത്താവളങ്ങളിൽ പരിശോധിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 

ചൈന, ഹോങ്കോംഗ്, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, വിയറ്റ്‌നാം, നേപ്പാള്‍, ഇന്തോനേഷ്യ, മലേഷ്യ എന്നിവയ്ക്ക് പുറമേ ഇറാന്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാനത്തിൽ കേരളത്തിലേക്ക് വരുന്ന യാത്രക്കാരെ കൂടി പരിശോധിക്കാനാണ് തീരുമാനം. ഈ രാജ്യങ്ങളില്‍ നിന്നും വരുന്ന എല്ലാ ആളുകളും നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. റിപ്പബ്ലിക് ഓഫ് കൊറിയ, ഇറാന്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്ന് വരുന്നവരോ 2020 ഫെബ്രുവരി 10 മുതല്‍ അത്തരം യാത്രാ ചരിത്രമുള്ളവരോ ഇന്ത്യയിലെത്തുമ്പോള്‍ 14 ദിവസത്തേക്ക് നിരീക്ഷണത്തില്‍ തുടരണം.

രോഗ ലക്ഷണമില്ലാത്തവര്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ തുടരണം. രോഗലക്ഷണമുള്ളവര്‍ ജില്ലകളിലെ ഐസോലേഷന്‍ സൗകര്യമുള്ള ആശുപത്രികളുമായി ബന്ധപ്പെടണം.

click me!