കൊറോണ: വിദ്യാര്‍ത്ഥിനിയെ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി

Published : Jan 31, 2020, 08:03 AM IST
കൊറോണ: വിദ്യാര്‍ത്ഥിനിയെ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി

Synopsis

പുലര്‍ച്ചെ 6.30 ഓടെയാണ് വിദ്യാര്‍ത്ഥിയെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായാണ് ലഭ്യമാകുന്ന വിവരം. 

തൃശ്ശൂര്‍: കൊറോണ വൈറസ് സ്ഥിരീകിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കാണ് മാറ്റിയത്. പുലര്‍ച്ചെ 6.30 ഓടെയാണ് വിദ്യാര്‍ത്ഥിയെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായാണ് ലഭ്യമാകുന്ന വിവരം. കൊറോണ സംബന്ധിച്ച് എല്ലാ ജില്ലകളിലും ജാഗ്രത നിർദ്ദേശം നല്‍കിയിട്ടുണ്ട്.

മാസ്കും അവശ്യ വസ്തുക്കളും ശേഖരിക്കാനും നിർദ്ദേശം നല്‍കിയിട്ടുണ്ട്. 1053 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. കൊറോണ ബാധ സംശയിക്കുന്നവരുടെ പരിചരണത്തിന് പരിശീലനം നല്‍കും. മാസ്‍കും മറ്റ് അവശ്യ വസ്തുക്കളും ശേഖരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  ഐഎംഎ അടക്കമുള്ള സംഘടനകളുടെ യോഗം വിളിച്ചുചേര്‍ക്കും. തൃശ്ശൂരില്‍ കളക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ യോഗം ചേരുന്നുണ്ട്.

കൊറോണ വൈറസ് ബാധിച്ച രോഗികളെ കിടത്താനായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അണുവിമുക്ത മുറികളൊരുക്കിയിട്ടുണ്ട്. ആശുപത്രിയിലെ 20 പേ വാർഡ് മുറികളാണ് കൊറോണയ്ക്കായി ഒരുക്കിയത്. വ്യാഴാഴ്ച കൊറോണ സ്ഥിരീകരിച്ചയുടനെ പേ വാർഡിൽ ഉണ്ടായിരുന്ന രോഗികളെ ഒഴിപ്പിച്ചാണ്  മുറികൾ സജ്ജീകരിച്ചത്. കൂടാതെ രോഗികളെ ചികിത്സിക്കാനായി മെഡിസിൻ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ പ്രത്യേക  മെഡിക്കൽ സംഘവും ഒരുങ്ങി. ചികിത്സയിലേർപ്പെടുന്ന ഡോക്ടർമാർക്കും ജീവനക്കാർക്കും വേണ്ട സൗകര്യങ്ങളും മരുന്നുകളും പേ വാർഡിൽ ഒരുക്കിയിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live:മുസ്ലിം ലീഗ് നിര്‍മിച്ച വീടുകളിൽ ഇന്ന് ഗൃഹപ്രവേശം
തൃശൂര്‍ പൂരത്തിന് ഇന്ന് സമാപനം; ശക്തന്‍റെ തട്ടകത്തിൽ പൂരം ഉപചാരം ചൊല്ലി പിരിയും