മാനവീയം വീഥിയിൽ സാംസ്കാരിക പരിപാടി വിലക്കി കോ‍ർപ്പറേഷൻ; ഏതെങ്കിലും നാലു പേ‍ർ ചേർന്ന് സമിതിയുണ്ടാക്കിയാൽ അനുമതി നൽകില്ലെന്ന് മേയർ

Published : Nov 13, 2026, 07:40 PM IST
manaveeyam veedhi issue, mayor vv rajesh

Synopsis

തിരുവനന്തപുരം മാനവീയം വീഥിയിൽ സാംസ്കാരിക പരിപാടി കോർപ്പറേഷൻ വിലക്കിയതായി ആക്ഷേപം. മാനവീയം രജതജൂബിലി ആഘോഷ സമിതി നടത്താനിരുന്ന ഗായിക പുഷ്പവതിയുടെ ഗാനമേളയ്ക്കാണ് അനുമതി നിഷേധിച്ചത്.

തിരുവനന്തപുരം: തലസ്ഥാനത്തെ മാനവീയം വീഥിയിൽ സാംസ്കാരിക പരിപാടി കോ‍ർപ്പറേഷൻ വിലക്കിയെന്ന് ആക്ഷേപം. മാനവീയം രജതജൂബിലി ആഘോഷ സമിതി നാളെ നടത്താനിരുന്ന ഗായിക പുഷ്പവതിയുടെ ഗാനമേളയ്ക്കാണ് അനുമതി നിഷേധിച്ചത്. കാരണം പറയാതെ മേയ‍ർ അനുമതി അപേക്ഷ തളളിയെന്ന് സംഘാടകർ ആരോപിച്ചു. എന്നാൽ രജത ജൂബിലി ആഘോഷ സമിതിയിൽ കോർപ്പറേഷന്‍റെ പങ്കാളിത്തമില്ലെന്നും ഏതെങ്കിലു നാലു പേ‍ർ ചേർന്ന് സമിതിയുണ്ടാക്കിയാൽ പരിപാടിക്ക് അനുമതി നൽകില്ലെന്നും മേയർ വിവി രാജേഷ് പ്രതികരിച്ചു. ഗ്യാനേഷ് കുമാറിനെതിരെ മാനവീയം വീഥിയിൽ പ്രതിഷേധിച്ചവ‍ർക്കതിരെ കഴിഞ്ഞയാഴ്ച കേസെടുത്തിരുന്നു. പിന്നാലെയാണ് സംഗീത പരിപാടി വിലക്കിയതും.

രജത ജൂബിലി ആഘോഷിക്കാൻ ഒരു കമ്മിറ്റിയെയും ചുമതലപ്പെടുത്തിയിട്ടില്ല. കോർപറേഷൻ പ്രതിനിധികൾ ഉൾപ്പെട്ട സമിതി അല്ല. ഏതെങ്കിലും നാല് പേർ വന്ന് പരിപാടി നടത്തുമെന്ന് പറഞ്ഞാൽ ശരിയാവില്ല. മാനവീയത്തിൽ സാംസ്‌കാരിക പരിപാടികൾ കൂടുതൽ നടത്തും. പക്ഷെ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കണം. നല്ല ഉദ്ദേശത്തോടെ വേണം പരിപാടികൾ. അനുമതി ഇല്ലാതെ സംഘടിപ്പിച്ചാൽ ബാക്കി പൊലീസ് നോക്കിക്കോളുമെന്നും വി വി രാജേഷ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബോര്‍ഡ്-കോര്‍പറേഷൻ വിഭജനം; കടുത്ത അതൃപ്തിയിൽ എ ഗ്രൂപ്പ്‌, മുഖ്യന്ത്രിയെയും കെപിസിസി പ്രസിഡന്‍റിനെയും അറിയിച്ചു
പച്ചപ്പാടത്തിന് നടുവില്‍ പ്രണയത്തിന്‍റെ അടയാളം; കൗതുകമായി കര്‍ഷകന്‍റെ പാഡി ആര്‍ട്ട്