
കൊച്ചി: പുനർജനി പദ്ധതിയിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. വിജിലൻസ് ക്ലോഷർ റിപ്പോർട്ട് റദ്ദ് ചെയ്യണമെന്നാണ് ആവശ്യം. ആദ്യത്തെ വിജിലൻസ് റിപ്പോർട്ടിൽ സിബിഐ അന്വേഷണം നിർദേശിച്ചിരുന്നു. എന്നാൽ പിന്നീട് വിജിലൻസ് നൽകിയ റിപ്പോർട്ടിൽ അന്വേഷണം അവസാനിപ്പിക്കുന്നതായി അറിയിച്ചു. ഈ റിപ്പോർട്ട് റദ്ദ് ചെയ്യണമെന്നാണ് ആവശ്യം. മണപ്പാട്ട് ഫൗണ്ടേഷനെതിരെ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണം. വി ഡി സതീശന്റെ വിദേശ യാത്രയിലും ധനസമാഹാരണത്തിലും അന്വേഷണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി കെ എം ഷാജഹാനാണ് ഹർജി നൽകിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam