
തിരുവനന്തപുരം: എല്ലപുള്ളിയില്‍ മദ്യ നിര്‍മാണ കമ്പനിക്ക് അനുമതി നല്‍കിയതിന് പിന്നില്‍ അഴിമതിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. നിയമസഭയിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.അതീവ രഹസ്യമായിട്ടാണ് അനുമതി നൽകിയത്.മുഖ്യമന്ത്രിക്ക് താല്പര്യം ഉള്ള കമ്പനിക്ക് ആണു അനുമതി നൽകിയത്.ldf അറിഞ്ഞില്ല.സർക്കാരിന്‍റെ ജീനിൽ അഴിമതി നിറഞ്ഞിരിക്കുന്നു.കേരളത്തിൽ മദ്യനിർമ്മാണ കമ്പനിവേണ്ടെന്ന് തീരുമാനിച്ചത് നായനാർ സർക്കാരാണ്.പിന്നീട് വന്ന സർക്കാരുകളെല്ലാം അത് പാലിച്ചു.ഇപ്പോൾ എന്താണ് നിർബന്ധമെന്നും അദ്ദേഹം ചോദിച്ചു
ദില്ലി മദ്യ നയക്കേസിനു സമാനമായ അഴിമതിയാണിത്.ദില്ലിയിൽ മദ്യ അഴിമതി വിവാദം ഉണ്ടാക്കിയ കമ്പനിയാണ്.ഓയസിസ്. പ്ലാച്ചിമട സമരം നടത്തിയ ഇടതുമുന്നണി പ്രവർത്തകർ മറുപടി പറയണം.പ്രതിദിനം അഞ്ച് ലക്ഷം ലിറ്റർ വെള്ളം ആവശ്യമുള്ള കമ്പനിക്ക് എങ്ങനെ അനുമതി നൽകി.ഉത്തരവിൽ കമ്പനിയെ പുകഴ്ത്തുന്നു.സർക്കാർ തീരുമാനം സ്വജനപക്ഷപാതമാണ് . അഴിമതിയും ആണ്.കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ജവാൻ മദ്യത്തിന് വെള്ളം കൊടുക്കുന്നില്ല.സർക്കാരിന് കീഴിൽ മലബാർ ഡിസ്റ്റിലറീസിനു വെള്ളം കൊടുക്കുന്നില്ല.ജനങ്ങൾക്ക് വെള്ളം ഇല്ല.ഇത് കൊള്ള ആണു
കിൻഫ്രയിലെ വ്യവസായ സ്ഥാപനങ്ങൾക്ക് വെളാളം ഇല്ല ജനങ്ങൾക്ക് കുടി വെള്ളം ഇല്ല.സിപിഎമ്മിന് എക്സൈസ് വകുപ്പ് എന്നും കറവപ്പശുവാണ്.എന്ത് ശാസ്ത്രീയ പഠനം നടത്തിയാണ് അനുമതി നൽകിയത്.മന്ത്രി കൃഷ്ണൻ കുട്ടി എന്ത് കൊണ്ട് ഒരക്ഷരം പറയുന്നില്ല.ആർക്ക് വേണ്ടിയാണ് ഈ പദ്ധതി,മദ്യകമ്പനിക്ക് നല്‍കിയ അനുമതി പിൻവലിക്കണം
എന്നും അദ്ദേഹം ആവശ്യപ്പെട്ടു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam