'നിയമനം, സ്ഥലമാറ്റം എന്നിവയിലെ അഴിമതി ഒഴിവാക്കാൻ കഴിഞ്ഞു'; അഴിമതി രഹിത കേരളം ലക്ഷ്യമെന്ന് മുഖ്യമന്ത്രി

Published : Oct 18, 2022, 11:05 AM ISTUpdated : Oct 18, 2022, 11:18 AM IST
'നിയമനം, സ്ഥലമാറ്റം എന്നിവയിലെ അഴിമതി ഒഴിവാക്കാൻ കഴിഞ്ഞു'; അഴിമതി രഹിത  കേരളം ലക്ഷ്യമെന്ന് മുഖ്യമന്ത്രി

Synopsis

ഏതൊരു നാടിന്‍റേയും സുസ്ഥിര വികസനത്തിന് അഴിമതി രഹിത ഭരണം ആവശ്യമാണ്.ആ കാഴ്ചപാടോടെയാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം:ലഹരി പോലെ സമൂഹത്തെ കാർന്നു തിന്നുന്ന വിപത്തായ അഴിമതിയെ സംസ്ഥാനത്ത് നിന്നും തുടച്ച് നീക്കുന്നതിന് വേണ്ടി സംസ്ഥാന വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ‍ നടപ്പാക്കുന്ന അഴിമതി രഹിത കേരളം പദ്ധതിക്ക് തുടക്കമായി. നാലാഞ്ചിറ ​ഗിരിദീപം കൺവന്‍ഷനല്‍ സെന്ററിൽ വെച്ച് നടന്ന സംസ്ഥാനത തല പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 

ഏതൊരു നാടിന്‍റേയും സുസ്ഥിര വികസനത്തിന് അഴിമതി രഹിത ഭരണം ആവശ്യമാണ്. ആ കാഴ്ചപ്പാടോടെയാണ് സർക്കാർ മുന്നോട്ടു പോകുന്നത്. എല്ലാ തലത്തിലും  അഴിമതി പൂർണമായും തുടച്ചു നീക്കിയിട്ടില്ല. നേരത്തെ വ്യാപകമായിരുന്ന വിപത്ത് ഒഴിവാക്കാൻ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നേത്യ തലത്തിൽ അഴിമതി ഒഴിവാക്കി. നിയമനം, സ്ഥലമാറ്റം എന്നിവയില്‍ അഴിമതി വ്യാപകമായിരുന്നു. അത് ഒഴിവാക്കാൻ കഴിഞ്ഞു. വലിയ ബോധവത്ക്കരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിക്ക് കൂട്ടുനിൽക്കില്ലെന്ന ദ്യഢനിശ്ചയം കുഞ്ഞുനാളിലെ ഉണ്ടാകണം. വിദ്യാർത്ഥികൾ ഇതിൽ പങ്കുവഹിക്കണം. മയക്കുമരുന്നിനെ പൂർണമായും നിർമ്മാർജനം ചെയ്യാൻ കഴിയണം. കോഴിക്കോട് ലഹരിക്കടിമപ്പെട്ട് മാതാപിതാക്കളെ ആക്രമിച്ച മകന്‍റെ കാര്യം മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി. വിപുലമായ പ്രചാരണത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. നവംബര്‍ ഒന്നിന് മനുഷ്യ ചങ്ങല തീർക്കും. വിദ്യാർത്ഥികളും നാട്ടുകാരും പ്രമുഖ വ്യക്തികളും അധ്യാപകരും നാട്ടുകാരും ലഹരിമുക്ത ചങ്ങലയിൽ പങ്കാളിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഴിമതിക്കാർക്കെതിരെ “Zero Tolerance” വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. നാടിന്‍റെ  വികസനത്തെ പിന്നോട്ട് നയിക്കുന്ന ഒരു വിപത്താണ് അഴിമതി എന്ന് പുതു തലമുറയെ മനസ്സിലാക്കി കൊടുക്കുന്നതിന് വേണ്ടിയും ഭാവി തലമുറയുടെ വാ​ഗ്ദാനങ്ങളായ  വിദ്യാർത്ഥികളും യുവജനങ്ങളേയും ഇതിന്‍റെ  മുൻ നിര പോരാളികളാക്കുന്നതിന് വേണ്ടിയും അഴിമതി രഹിത കേരളം എന്ന സംസ്ഥാന വ്യാപകമായ ഒരു പ്രചാരണം വിദ്യാർത്ഥികളെ ഉൾപ്പെടുത്തി വിജിലൻസ് ആന്‍ഡ്‌ ആന്റി കറപ്ഷൻ ബ്യൂറോ സംഘടിപ്പിചിട്ടുള്ളത്. 

പരിപാടിയോട് അനുബന്ധിച്ച് അഴിമതിക്കെതിരെ വിജിലൻസ് വിഭാ​ഗം തയ്യാറാക്കിയ ബോധവത്കരണ നാടകവും അവതരിപ്പിച്ചു.  ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 5 വരെ സ്കൂളുകൾ , റെസിഡൻസ് അസോസിയേഷനുകൾ , സർക്കാർ സ്ഥാപനങ്ങൾ എന്നിവടങ്ങളിലായി വിജിലൻസ് ബോധവൽക്കരണവാരാചരണവും നടത്തും.

PREV
Read more Articles on
click me!

Recommended Stories

നടി ആക്രമിക്കപ്പെട്ട കേസിൽ എന്ത് നീതിയെന്ന് പാർവതി തിരുവോത്ത്; മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും പ്രതികരണം
ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ