'ജനം വോട്ട് ചെയ്ത് ജയിപ്പിച്ചവർ ഗവർണറെ പേടിക്കേണ്ടതില്ല',ഗവർണർ കാണിക്കുന്നത് കൈരേഖ തന്നെ-വി.ശിവൻകുട്ടി

Published : Oct 18, 2022, 10:50 AM IST
'ജനം വോട്ട് ചെയ്ത് ജയിപ്പിച്ചവർ ഗവർണറെ പേടിക്കേണ്ടതില്ല',ഗവർണർ കാണിക്കുന്നത് കൈരേഖ തന്നെ-വി.ശിവൻകുട്ടി

Synopsis

ഇന്ത്യൻ ഭരണഘടന ഗവർണർക്കും ബാധകം ആണെന്ന് ഓർക്കണമെന്നും മന്ത്രി പറഞ്ഞു


കണ്ണൂർ : വിമർശനത്തിന് അതീതനല്ല ഗവർണർ എന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഇന്ത്യൻ ഭരണഘടന ഗവർണർക്കും ബാധകം ആണെന്ന് ഓർക്കണം. ജനങ്ങൾ വോട്ടു ചെയ്ത് ജയിച്ചെത്തിയ ഞങ്ങൾക്ക് ഗവർണറെ പേടിക്കേണ്ടതില്ല. കൈരേഖയാണ് ഗവർണർ കാണിക്കുന്ന രേഖ എന്ന വിമർശനത്തിൽ ഉറച്ചുനിൽക്കുന്നു.സംസ്ഥാനത്ത് ഉണ്ടാകാൻ പാടില്ലാത്ത കാര്യങ്ങൾ നടക്കുന്നുവെന്നും  മന്ത്രി പറഞ്ഞു

 

മന്ത്രിമാർ ഗവർണർക്കെതിരെ ആക്ഷേപം ഉന്നയിച്ചാൽ, ഗവർണർ സ്ഥാനത്തിന്റെ അന്തസ് കുറച്ച് കാണിക്കുന്ന രീതിയിൽ പെരുമാറിയാൽ മന്ത്രി സ്ഥാനം അടക്കം പിൻവലിക്കുമെന്നാണ് ഗവർണർ ട്വിറ്ററിലൂടെ ഭീഷണിപ്പെടുത്തിയത്. മന്ത്രിമാരും മുഖ്യമന്ത്രിയും ഗവർണറോട് ഉപദേശിക്കുന്ന രീതിയിൽ മാത്രമേ സംസാരിക്കാൻ പാടുള്ളൂവെന്നാണ് ഭരണഘടനയടക്കം സൂചിപ്പിച്ച് ഗവർണർ ട്വീറ്റ് ചെയ്തത്. അസാധാരണമായ രീതിയിലുള്ള ട്വീറ്റാണ് രാജ് ഭവനിൽ നിന്നും ഇന്നലെ ഉണ്ടായത്.ഇതിനെതിരെയായിരുന്നു വി ശിവൻകുട്ടിയുടെ പ്രതികരണം

PREV
Read more Articles on
click me!

Recommended Stories

കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം