
കൽപ്പറ്റ : വയനാട് പുതുശ്ശേരിയില്‍ കർഷകന്‍റെ ജീവനെടുത്ത കടുവയെ പിടികൂടാനുള്ള ശ്രമം ഇന്നും തുടരും. കഴിഞ്ഞ ദിവസങ്ങളിൽ വനപാലകർ നടത്തിയ തെരച്ചിലിൽ കടുവയെ കണ്ടെത്താനായിരുന്നില്ല. കാല്‍പ്പാടുകള്‍ കാണുന്നുണ്ടെങ്കിലും വയലുകളും കുന്നുകളും നിറഞ്ഞ പ്രദേശത്ത് കടുവയുടെ സഞ്ചാര പാത കണ്ടെത്താനാവാത്തതാണ് പ്രതിസന്ധി. മേഖലയിൽ സ്ഥാപിച്ച നിരീക്ഷണ കാമറകളിലൊന്നും കടുവയുടെ ചിത്രം പതിഞ്ഞിട്ടില്ല. കടുവ ജനവാസ മേഖലയിൽ തന്നെയുണ്ടെന്നാണ് നിഗമനം. ഉത്തരമേഖല സിസിഎഫിന്‍റെ നേതൃത്വത്തിൽ നൂറിലേറെ വനപാലകർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കടുവയുടെ ആക്രമണത്തിൽ മരിച്ച തോമസിന്‍റെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും. പുതുശ്ശേരി സെന്‍റ് തോമസ് ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് 2.30 നാണ് ചടങ്ങുകൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam