ധോണിയിൽ പി ടി 7 ഇറങ്ങി, ആനയെ കാടുകയറ്റി, തിങ്കളാഴ്ചയ്ക്ക് ശേഷം മയക്കുവെടി വയ്ക്കും

By Web TeamFirst Published Jan 14, 2023, 7:08 AM IST
Highlights

ഇന്ന് ആനയെത്തിയപ്പോൾ ഒറ്റയ്ക്കായിരുന്നു. എന്നാൽ ആനയെ വനംവകുപ്പ് ഉദ്യോ​ഗസ്ഥരുടെ ശ്രമഫലമായി ആനയെ കാടുകയറ്റി. 

പാലക്കാട് : പാലക്കാട് ധോണിയിൽ വീണ്ടും പി ടി 7 ഇറങ്ങി. പുലർച്ചെ 5.30നാണ് ആന ഇറങ്ങിയത്. ലീഡ് കോളേജിന് സമീപത്താണ് ആന എത്തിയത്. കഴിഞ്ഞ ദിവസം ആന ഇറങ്ങിയെങ്കിലും ഒപ്പം ഒരു കൊമ്പനും ഒരു പിടിയാനയും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ആനയെത്തിയപ്പോൾ ഒറ്റയ്ക്കായിരുന്നു. എന്നാൽ ആനയെ വനംവകുപ്പ് ഉദ്യോ​ഗസ്ഥരുടെ ശ്രമഫലമായി ആനയെ കാടുകയറ്റി. 

ആനയെ തിങ്കളാഴ്ചയ്ക്ക് ശേഷം മയക്കുവെടിവയ്ക്കും. തിങ്കളാഴ്ചയ്ക്ക് ശേഷം ഡോക്ടർ അരുൺ സക്കറിയയുടെ സേവനത്തിൽ വ്യക്തത വരുമെന്നും തുടർന്ന് മയക്കുവെടി വയ്ക്കുമെന്നും ഏപോകന ചുമതലയുള്ള എസിഎഫ് ബി രജ്ഞിത്ത് പറഞ്ഞു. ധോണ ിയിലെ കയറ്റിറക്കങ്ങൾ നിറഞ്ഞ ഭൂപ്രകൃതി വെല്ലുവിളിയാണെന്നും ആനയെ വെടിവെക്കാനുള്ള സ്ഥലം തിരഞ്ഞെടുക്കുകയാണ് പ്രധാന വെല്ലുവിളികളിലൊന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

വലിയ ആശങ്കയിലാണ് ധോണിയിലെ ജനങ്ങൾ. തുട‍ർച്ചയായി ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുന്ന ആന ജനങ്ങൾക്ക് പേടിസ്വപ്നമായിരിക്കുകയാണ്. വൈകീട്ട് ആറ് മണിയ്ക്ക് ശേഷം ഇവിടെയുള്ളവർ പുറത്തിറങ്ങാറില്ല. പലപ്പോഴും അതിരാവിലെ ജോലിക്ക് പോകുന്നവരാണ് ആനയുടെ മുന്നിൽപ്പെടാറുള്ളത്. ഇവിടെ വച്ചാണ് രണ്ട് മാസങ്ങൾക്ക് മുമ്പ് പ്രഭാത നടത്തത്തിനിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്നത്. അതിനുശേഷം ഒപ്പമുണ്ടായിരുന്നവർ പ്രഭാത നടത്തം തന്നെ വേണ്ടെന്ന് വച്ചിരിക്കുകയാണ്. അത്രമാത്രം ഭീതിയിലാണ് ജനങ്ങൾ.

click me!