
തിരുവല്ലം: ജഡ്ജികുന്നില്‍ നേരിട്ടത് കൊടിയ സദാചാര ആക്രമണമെന്ന് ദമ്പതികള്‍. സ്ഥലം സന്ദര്‍ശിക്കാനെത്തിയ തന്നെയും ഭാര്യയെയും സുഹ്യത്തിനെയും മദ്യപ സംഘം ബന്ദിയാക്കി. മുക്കാല്‍ മണിക്കൂറോളം മര്‍ദ്ദിച്ചു (Thrashed). സ്ത്രീകളെയും ഉപദ്രവിച്ചു. ഫോണ്‍ വിളിക്കാന്‍ പോലും അനുവദിച്ചില്ലെന്നും ദമ്പതികള്‍ (Couples) ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സുരേഷ് ഉള്‍പ്പെടെയുള്ളവര്‍ മണിക്കൂറോളം തടഞ്ഞുവച്ച് മര്‍ദ്ദിച്ചുവെന്ന് പരാതിക്കാരായ ദമ്പതികള്‍ പറഞ്ഞു. സദാചാര ഗുണ്ടായിസം കാണിച്ചവര്‍ പണത്തിനുവേണ്ടി മര്‍ദ്ദിക്കുകയും സ്ത്രീകളെ ആക്രമിക്കുകയും ചെയ്തുവെന്ന് മര്‍ദ്ദനമേറ്റ നിഖിലും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തിരുവല്ലം ജഡ്ജികുന്നില്‍ സ്ഥലം കാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും ആക്രമിച്ചതിനാണ് സുരേഷ് ഉള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിലിരിക്കെ ഇന്നലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് പ്രതിയായ സുരേഷ് മരിച്ചു. പൊലീസ് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സബ് കളക്ടറുടെയും മജിസ്‌ട്രേറ്റിന്റെയും നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ സുരേഷിന്റെ ബന്ധുക്കളുമുണ്ടായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫൊറന്‍സിക് ഡോക്ടര്‍മാരുടെ സംഘമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പൊലീസ് കംപ്ലയിസ്റ്റ് അതോററ്റി ചെയര്‍മാന്‍ വി.കെ.മോഹനന്‍ തിരുവല്ലം സ്റ്റേഷന്‍ സന്ദര്‍ശിച്ചു.
പോസ്റ്റ് മോർട്ടത്തിന് ശേഷം സുരേഷിൻ്റെ മൃതദേഹം വിട്ടു കൊടുത്തു
ജഡ്ജികുന്നില്‍ നിന്നും ചിത്രങ്ങള്‍ പകര്‍ത്താനെത്തിയ നിഖിലിനെയും ഭാര്യയും സുഹൃത്തിനെയുമാണ് ഞായറാഴ്ച വൈകുന്നേരം ചിലര്‍ ആക്രമിച്ചത്. നിഖിലിന്റെ ഭാര്യയുടെ പരാതിയിലാണ് സുരേഷ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുന്നത്. സദാചാര ഗുണ്ടായിസം കാണിച്ച മദ്യപസംഘം തടഞ്ഞുവച്ച് മര്‍ദ്ദിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തുവെന്ന് നിഖില്‍ പറയുന്നു. വഴികാണിച്ചു തന്നവര്‍ തന്നെയാണ് ട്രാപ്പിലാക്കി സ്ത്രീകളെ ഉള്‍പ്പെടെ ആക്രമിച്ചതെന്നും നിഖില്‍ പറയുന്നു. സുരേഷിന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam