'പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം കോടതി അം​ഗീകരിച്ചു; പിഴത്തുക കുടുംബാം​ഗങ്ങൾക്ക് നൽകണം'; പബ്ലിക് പ്രോസിക്യൂട്ടർ

Published : Jan 30, 2024, 12:11 PM ISTUpdated : Jan 30, 2024, 02:07 PM IST
'പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം കോടതി അം​ഗീകരിച്ചു; പിഴത്തുക കുടുംബാം​ഗങ്ങൾക്ക് നൽകണം'; പബ്ലിക് പ്രോസിക്യൂട്ടർ

Synopsis

സെഷൻസ് കോടതി വധശിക്ഷ വിധിച്ചുകഴിഞ്ഞാൽ കൺഫർമേഷന് വേണ്ടി ഹൈക്കോടതിയിലേക്ക് അയക്കും. ആ നടപടികൾ നടക്കുമെന്നും പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. കേസിലെ കോടതി വിധിക്കു ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.   

ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രൺജിത് ശ്രീനിവാസ് വധക്കേസിൽ പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം കോടതി അം​ഗീകരിച്ചുവെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപ് ജി പടിക്കൽ. കോടതി വിധിച്ച പിഴ തുക രൺജിത്തിന്റെ കുടുംബാം​ഗങ്ങൾക്ക് നൽകണം. സെഷൻസ് കോടതി വധശിക്ഷ വിധിച്ചുകഴിഞ്ഞാൽ കൺഫർമേഷന് വേണ്ടി ഹൈക്കോടതിയിലേക്ക് അയക്കും. ആ നടപടികൾ നടക്കുമെന്നും പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. കേസിലെ കോടതി വിധിക്കു ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

പ്രതികൾ നിരോധിത സംഘടനകളായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ, എസ്ഡിപിഐ സംഘടനയിലെ പ്രവർത്തകരാണെന്ന പ്രോസിക്യൂഷന്റെ വാദം കോടതി ശരിവെച്ചു. അപൂർവ്വങ്ങളിൽ അപൂർവ്വമായി മുന്നോരുക്കത്തോടെ ലിസ്റ്റ് തയ്യാറാക്കി, വീട്ടിൽ അതിക്രമിച്ച് കയറി കുടുംബാം​ഗങ്ങളുടെ മുന്നിൽ വെച്ചായിരുന്നു കൊലപാതകം നടത്തിയത്. അത് കൊണ്ട് തന്നെ വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അം​ഗീകരിക്കുകയായിരുന്നുവെന്ന് അഭിഭാഷകൻ വ്യക്തമാക്കി. 

രൺജിത് ശ്രീനിവാസൻ വധക്കേസിൽ എല്ലാ പ്രതികള്‍ക്കും വധശിക്ഷയാണ് കോടതി വിധിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് നിരീക്ഷിച്ച് കൊണ്ടാണ് 15 പ്രതികള്‍ക്കും കോടതി വധശിക്ഷ വിധിച്ചത്. മാവേലിക്കര അഡീഷണൽ സെഷൻസ്  ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. കേസിൽ ആദ്യഘട്ടത്തിൽ വിചാരണ നേരിട്ട 15 പ്രതികൾ കുറ്റക്കാരാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രതികളെല്ലാം. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായ 12 പേരും മുഖ്യ ആസൂത്രകരായ 3 പേരുമാണ് ആദ്യ ഘട്ടത്തിൽ വിചാരണ നേരിട്ടവർ. 2021 ഡിസംബർ 19 നാണ് ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടിൽ അതിക്രമിച്ചു കയറിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിൽ വച്ച് രൺജിത്തിനെ കൊലപ്പെടുത്തിയത്. തലേന്ന് എസ്ഡിപിഐ നേതാവ് കെ എസ് ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകമായിരുന്നു രൺജിത്തിനെ വധിച്ചത്.

'ഞങ്ങളുടെ നഷ്ടം വളരെ വലുതാണ്, വിധിയിൽ സംതൃപ്തരാണ്, ആശ്വാസം, പ്രതീക്ഷിച്ച വിധി'; രൺജിത്തിന്റെ ഭാര്യയും അമ്മയും

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരത്ത് 'മാറാത്തത് മാറി', ചെങ്കോട്ട തകര്‍ത്ത് ബിജെപിയുടെ പടയോട്ടം, കേവല ഭൂരിപക്ഷത്തിലേക്ക്
`ഇത് സെമിഫൈനൽ', യുഡിഎഫ് മുന്നേറ്റം കൂട്ടായ പരിശ്രമത്തിന്റെ ഫലമെന്ന് സണ്ണി ജോസഫ്