കള്ളപ്പണക്കേസ്; ഇഡിയുടെ കുറ്റപത്രം ചോദ്യം ചെയ്തുള്ള ഹര്‍ജി ഇന്ന് കോടതിയില്‍

Web Desk   | Asianet News
Published : Jan 28, 2021, 07:47 AM ISTUpdated : Jan 28, 2021, 08:00 AM IST
കള്ളപ്പണക്കേസ്; ഇഡിയുടെ കുറ്റപത്രം ചോദ്യം ചെയ്തുള്ള ഹര്‍ജി ഇന്ന് കോടതിയില്‍

Synopsis

അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും അഡീഷണല്‍ കുറ്റപത്രം ഉണ്ടാകുമെന്നുമാണ് ഇഡി കോടതിയെ അറിയിചിരിക്കുന്നത്. 

കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കുറ്റപത്രം ചോദ്യം ചെയ്ത് എം. ശിവശങ്കര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. എറണാകുളം പ്രിൻസിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും അഡീഷണല്‍ കുറ്റപത്രം ഉണ്ടാകുമെന്നുമാണ് ഇഡി കോടതിയെ അറിയിചിരിക്കുന്നത്. 

ഈ സാഹചര്യത്തില്‍ കുറ്റപത്രം അപൂര്‍ണമാണെന്നും നിലനില്ക്കില്ലെന്നുമാണ് ശിവശങ്കറിന്‍റെ വാദം. തന്നെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടില്ലെന്നും ശിവശങ്കര്‍ വാദിക്കുന്നു. കേസില്‍ ഹൈക്കോടതി ശിവശങ്കറിന് ജാമ്യം അനുവദിച്ചിട്ടുണ്ട്.

PREV
click me!

Recommended Stories

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു
Malayalam News Live: വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു