ബിനീഷ് കോടിയേരിയുടെ കസ്റ്റഡി നവംബര്‍ 7 വരെ നീട്ടി; ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിയിൽ

By Web TeamFirst Published Nov 2, 2020, 5:50 PM IST
Highlights

ആരോഗ്യസ്ഥിതി ഏറെ മോശമാണെന്ന് ബിനീഷ് കോടിയേരി മജിസ്ട്രേറ്റിനെ അറിയിച്ചിരുന്നു. ആരോഗ്യ സ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ട് ഇഡി കോടതിയിൽ സമര്‍പ്പിച്ചു. 

ബെംഗലൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ തുടര്‍ന്ന് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി കോടതി നീട്ടി. അഞ്ച് ദിവസത്തേക്ക് കൂടി ഇഡിക്ക് ബിനീഷിനെ കസ്റ്റഡിയിൽ വക്കാമെന്നാണ് കോടതി വ്യക്തമാക്കി. പത്ത് ദിവസം ആണ് ഇഡി ബിനീഷിനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ശനിയാഴ്ച വരെ കസ്റ്റഡി അനുവദിക്കുകയായിരുന്നു.

ആരോഗ്യസ്ഥിതി ഏറെ മോശമാണെന്ന് ബിനീഷ് കോടിയേരി മജിസ്ട്രേറ്റിനെ അറിയിച്ചിരുന്നു. ആരോഗ്യ സ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ട് ഇഡി കോടതിയിൽ സമര്‍പ്പിച്ചു. ഇത് കൂടി പരിഗണിച്ചാണ് കോടതിയുടെ തീരുമാനം.

ബിനീഷ് കോടിയേരി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന വാദം ആണ് ഇഡി പ്രധാനമായും ഉന്നയിച്ചത്. കഴിഞ്ഞ രണ്ട് ദിവസം ചോദ്യം ചെയ്യൽ നടന്നില്ലെന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നത്. പണം ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങളും ഇഡി കോടതിൽ നൽകിയിട്ടുണ്ട്. എന്നാൽ കടുത്ത ശാരീരിക അവശത ഉണ്ടെന്ന് ബിനീഷ് കോടിയേരി മജിസ്ട്രേറ്റിനെ അറിയിച്ചു.

തുടര്‍ന്ന് വായിക്കാം: ചോദ്യം ചെയ്യല്ലിനിടെ പത്ത് വട്ടം ഛർദ്ദിച്ചെന്ന് ബിനീഷ് ; സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിയിൽ...

 

click me!