
തിരുവനന്തപുരം: വാഹനാപകടത്തിൽ മരിച്ച യുവ സോഫ്റ്റുവെയർ എഞ്ചിനിയറുടെ മാതാപിതാക്കള്‍ക്ക് രണ്ടരക്കോടി നഷ്ടപരിഹാരം (compensation) നൽകാൻ കോടതി ഉത്തരവ് (Court order).
2017 ഏപ്രിൽ 24-നാണ് എഞ്ചിനിയറായ പ്രണവ് സഞ്ചരിച്ച ബൈക്കിന് പിന്നിൽ ടിപ്പർ ലോറി ഇടിച്ച് അപകടമുണ്ടായത്. തിരുവനന്തപുരം നഷ്ടപരിഹാര കോടതിയാണ് പ്രണവിൻറെ മാതാപിതാക്കള്‍ക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. ചോള എംഎഎസ് ജനറൽ ഇൻഷുറൻസ് കമ്പനിയാണ് തുക നൽകേണ്ടത്. മരിക്കുമ്പോള്‍ പ്രണവിന് 28 വയസായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam