
പതിമൂന്നുകാരിയെ അമ്മയുടെ സഹായത്തോടെ രണ്ടാനച്ഛൻ പീഡിപ്പിക്കുകയും വ്യഭിചാരത്തിനായി വിൽക്കുകയും ചെയ്ത കേസിൽ അമ്മ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് തടവ് ശിക്ഷ. രണ്ടച്ഛനടക്കമുള്ള ഏഴ് പേർക്ക് 10 വർഷവും അമ്മയ്ക്ക് ഏഴ് വര്‍ഷവുമാണ് ശിക്ഷ. സംഭവം നടന്ന് 14 വർഷത്തിന് ശേഷമാണ് കോഴിക്കോട് പ്രത്യേക അതിവേഗ കോടതിയുടെ വിധി.
2007ലാണ് പതിമൂന്നുകാരിയെ രണ്ടാനച്ഛൻ പീഡിപ്പിക്കുകയും വ്യഭിചാരത്തിനായി വിൽക്കുകയും ചെയ്തെന്ന പരാതി പോലീസിനു മുന്നിലെത്തുന്നത്. അമ്മ അച്ഛനില്‍ നിന്ന് വിവാഹമോചനം നേടിയതിനെത്തുടര്‍ന്ന് അമ്മയ്ക്കും രണ്ടാനച്ചനുമൊപ്പമായിരുന്നു പെണ്‍കുട്ടിയുടെ താമസം. പീഡന വിവരം സ്വന്തം പിതാവിനോടാണ് പെണ്‍കുട്ടി ആദ്യം പറഞ്ഞത്. ആദ്യം രണ്ടാനച്ചനും പിന്നീട് കോഴിക്കോട് മലപ്പുറം ജില്ലകളിലുളള മറ്റ് 12 പേരും പീഡിപ്പിച്ചെന്നായിരുന്നു പരാതി.
പിതാവ് വനിതാ സംഘടനയായ അന്വേഷിയില്‍ വിവരം അറിയിച്ചു. അന്വേഷി നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. കേസ് എടുത്ത് 14 വര്‍ഷത്തിനു ശേഷമാണ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നതും ശിക്ഷ വിധിക്കുന്നതും. തെളിവുകളുടെ അഭാവത്തില്‍ രണ്ട്, എട്ട് പ്രതികളെ കോടതി വെറുതെ വിട്ടു.ശിക്ഷാവിധിക്കിടെ പെണ്‍കുട്ടിയുടെ അമ്മ കോടതിയില്‍ തളര്‍ന്നു വീണു.
കുട്ടിയുടെ അമ്മയ്ക്കും രണ്ടാനച്ഛനും കാവന്നൂർ ഇരുമ്പിശ്ശേരി അഷറഫ് താഴേക്കോട് അമ്പലത്തിങ്ങൽ മുഹമ്മദ്. കൊടിയത്തൂർ കോട്ടു പുറത്ത് ജമാൽ വേങ്ങര കണ്ണഞ്ചേരിച്ചാലിൽ മുഹമ്മദ് മുസ്തഫ കൊടിയത്തൂർ കോശാലപ്പറമ്പ് നൗഷാദ് കവന്നൂർ കുയിൽത്തൊടി നൗഷാദ് എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റു പ്രതികൾ. കേസില്‍ അഞ്ച് പ്രതികളെ കൂടി ഇനിയും പിടികൂടാനുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam