ജയിലിനുള്ളില്‍ ആത്മഹത്യാശ്രമം: ബണ്ടി ചോറിനെതിരെ കുറ്റം ചുമത്തി

Published : Jul 09, 2019, 07:08 PM ISTUpdated : Jul 09, 2019, 07:34 PM IST
ജയിലിനുള്ളില്‍ ആത്മഹത്യാശ്രമം: ബണ്ടി ചോറിനെതിരെ കുറ്റം ചുമത്തി

Synopsis

തിരുവനന്തപുരം സെൻട്രൽ ജയിലയിൽ വിചാരണ തടവുകാരനായിരുന്ന ബണ്ടി ചോർ   2017 സെപ്റ്റംബർ 12 ന്  ജയിലിലെ സിഎഫ് എൽ ബൾബ് പൊട്ടിച്ചു ചില്ലുകൾ വിഴുങ്ങി ആത്മഹത്യക്ക് ശ്രമിച്ചു എന്നാണ് കേസ്. 

തിരുവനന്തപുരം: ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചെന്ന കേസിൽ ഹൈടെക് മോഷ്‌ടാവ്‌ ദേവേന്ദ്ര സിംഗ് എന്ന ബണ്ടിചോറിനെതിരെ കോടതി കുറ്റം ചുമത്തി. ആത്മഹത്യാ ശ്രമം,സർക്കാർ മുതൽ നശിപ്പിക്കൽ,ജയിൽ അച്ചടക്കം ലംഘിക്കുക എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കേസിന്റെ വിചാരണ ഈ മാസം തിരുവനന്തപുരം അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ തുടങ്ങും.

തിരുവനന്തപുരം സെൻട്രൽ ജയിലയിൽ വിചാരണ തടവുകാരനായിരുന്ന ബണ്ടി ചോർ   2017 സെപ്റ്റംബർ 12 ന്  ജയിലിലെ സിഎഫ് എൽ ബൾബ് പൊട്ടിച്ചു ചില്ലുകൾ വിഴുങ്ങി ആത്മഹത്യക്ക് ശ്രമിച്ചു എന്നാണ് കേസ്. സെൻട്രൽ ജയിൽ സുപ്രണ്ട് അടക്കം ആറു പേരാണ് കേസിലെ സാക്ഷികൾ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സൈനിക ക്യാമ്പിലേക്ക് പുറത്തുനിന്ന് വന്ന 18 പേരെ ചോദ്യം ചെയ്തു, തുമ്പില്ലാതെ പൊലീസ്; പാങ്ങോട് ആനക്കൊമ്പ് മോഷണത്തിൽ ഇരുട്ടിൽ തപ്പി അന്വേഷണം
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ പുനർമൂല്യനിർണയം ഒഴിവാക്കിയേക്കും, മൂല്യനിർണയം ഡിജിറ്റൽ രൂപത്തിലാക്കുന്നതിനാൽ കുറ്റമറ്റതാകുമെന്ന് ബോർഡ്