മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിന് അമിത വേഗം, ഇടപെട്ട് കോടതി; എസ്എച്ച്ഒയെ വിളിച്ച് വരുത്തി റിപ്പോർട്ട് തേടി

Published : Feb 13, 2023, 07:46 PM ISTUpdated : Feb 16, 2023, 10:43 PM IST
മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിന് അമിത വേഗം, ഇടപെട്ട് കോടതി; എസ്എച്ച്ഒയെ വിളിച്ച് വരുത്തി റിപ്പോർട്ട് തേടി

Synopsis

പാലായിൽ മജിസ്‌ട്രേറ്റിന്‍റെ വാഹനം ഉൾപ്പടെ അപകടത്തിലാഴ്ത്തുന്ന വിധത്തിലായിരുന്നു പൊലീസ് അകമ്പടി വാഹനം കടന്ന് പോയത്

കോട്ടയം: മുഖ്യമന്ത്രിയുടെ പൊലീസ് അകമ്പടിവാഹനത്തിന്‍റെ അമിത വേഗതയിൽ പാലാ ഫസ്റ്റ് ക്ലാസ്സ്‌ ജൂഡിഷ്യൽ കോടതി മാജിസ്‌ട്രേറ്റ് കോടതി റിപ്പോർട്ട്‌ തേടി. പാലാ കോഴ ഭാഗത്ത് വെള്ളിയാഴ്ച്ച മുഖ്യമന്ത്രിയുടെ പൊലീസ് അകമ്പടി വാഹനം അപകടരമായ രീതിയിൽ പോയതിനെ കുറിച്ചാണ് കുറുവിലങ്ങാട് എസ് എച്ച് ഒ യോട് കോടതി റിപ്പോർട്ട്‌ ആവശ്യപ്പെട്ടത്. മജിസ്‌ട്രേറ്റിന്‍റെ വാഹനം ഉൾപ്പടെ അപകടത്തിലാഴ്ത്തുന്ന വിധത്തിലായിരുന്നു പൊലീസ് അകമ്പടി വാഹനം കടന്ന് പോയത്.

മുഖ്യമന്ത്രിക്ക് പഴുതടച്ച സുരക്ഷ; കുട്ടിക്ക് മരുന്ന് വാങ്ങാൻപോയ അച്ഛനെയും വിട്ടില്ല, കട പൂട്ടിക്കുമെന്നും എസ്ഐ

സംഭവത്തിൽ കുറുവിലങ്ങാട് എസ് എച്ച് ഒ യെ കോടതിയിൽ വിളിച്ചു വരുത്തിയാണ് ഫസ്റ്റ് ക്ലാസ്സ്‌ ജൂഡിഷ്യൽ കോടതി മജിസ്‌ട്രേറ്റ് ജി പദ്മകുമാർ റിപ്പോർട്ട്‌ തേടിയത്. സാധാരണക്കാർക്ക് റോഡിലൂടെ യാത്ര ചെയ്യണ്ടേയെന്നും കോടതി എസ് എച്ച് ഒ യോട് ചോദിച്ചു. സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട്‌ 17 ന് മുൻപ് സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം ഇന്ന് പാലക്കാട് മൂന്നിടങ്ങളിൽ മുഖ്യമന്ത്രിയ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം നടന്നു. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധത്തിൽ 6 പേർ ഇവിടെ അറസ്റ്റിലായിട്ടുണ്ട്. മണ്ണുത്തിയിൽ നിന്ന് പാലക്കാടേക്ക് പോകും വഴി പന്നിയങ്കര ടോൾ പ്ലാസയിലാണ് ആദ്യം കരിങ്കൊടി കാണിച്ചത്. ടോൾ പ്ലാസയിലെത്തിയതും 3 പേർ  വാഹനവ്യൂഹത്തിനു നേരെ ഓടിയടുത്ത് കരിങ്കൊടി കാണിക്കുകയായിരുന്നു .പിന്നീട് കുഴൽമന്ദത്ത് വെച്ച്   യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റോഡിലിറങ്ങി കരിങ്കൊടി വീശി. പാലക്കാട് നഗരത്തിലും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു. യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തക ഉൾപ്പെടെ 2 പേരാണ് പ്രതിഷേധിച്ചത്. സുൽത്താൻപേട്ട ജംഗ്ഷനിൽ മുഖ്യമന്ത്രിയുടെ വാഹനം എത്തിയപ്പോഴായിരുന്നു പ്രതിഷേധം നടന്നത്.

PREV
Read more Articles on
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും