വ‍ഞ്ചിയൂ‍ർ കോടതിയിലെ ജീവനക്കാരന് അഭിഭാഷക‍രുടെ മ‍ർദ്ദനത്തിൽ ​ഗുരുതരപരിക്ക്

Published : Sep 29, 2020, 01:22 PM IST
വ‍ഞ്ചിയൂ‍ർ കോടതിയിലെ ജീവനക്കാരന് അഭിഭാഷക‍രുടെ മ‍ർദ്ദനത്തിൽ ​ഗുരുതരപരിക്ക്

Synopsis

കേസ് വിവരങ്ങൾ ചോദിച്ച ഒരു വക്കീലിനോട് തിരക്കിലായതിനാൽ പിന്നീട് വിവരം നൽകാമെന്ന് ക്ല‍ർക്ക് പറഞ്ഞതാണ് അഭിഭാഷകരെ പ്രകോപിപ്പിച്ചത്.

തിരുവനന്തപുരം: തലസ്ഥാനത്തെ വഞ്ചിയൂ‍ർ കോടതിയിൽ വീണ്ടും സംഘ‍ർഷം. സംഘ‍ർഷത്തിൽ വഞ്ചിയൂ‍ർ കോടതിയിലെ ബെഞ്ച് ക്ലർക്കായ നി‍ർമ്മലാനന്ദനാണ് ​പരിക്കേറ്റു. 

കേസ് വിവരങ്ങൾ ചോദിച്ച ഒരു വക്കീലിനോട് തിരക്കിലായതിനാൽ പിന്നീട് വിവരം നൽകാമെന്ന് ക്ല‍ർക്ക് പറഞ്ഞതാണ് അഭിഭാഷകരെ പ്രകോപിപ്പിച്ചത്. തിരുവനന്തപുരം വഞ്ചിയൂ‍ർ കോടതി സമുച്ചയത്തിലെ പതിനൊന്നാം കോടതിയിലാണ് സംഭവം. അഭിഭാഷകരുടെ ആക്രമണത്തിൽ നി‍ർമ്മലാനന്ദൻ്റെ ഇടത്തേ കൈയിൽ പരിക്കേറ്റു. പരിക്കേറ്റ നിർമ്മലാനന്ദനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. 

സംഭവത്തിൽ കോടതി ജീവനക്കാ‍ർ തിരുവനന്തപുരം സിജെഎമ്മിന് പരാതി നൽകി. 24 മണിക്കൂറിനകം കുറ്റവാളികൾക്കെതിരെ നടപടിയെടുക്കാൻ സിജെഎം വഞ്ചിയൂ‍ർ സി.ഐക്ക് നി‍ർദേശം നൽകിയിട്ടുണ്ട്. നേരത്തെ വനിതാ മജിസ്ട്രേറ്റിനെ അഭിഭാഷകർ പൂട്ടിയിട്ട സംഭവത്തിലെ സാക്ഷിയാണ് ബഞ്ച് ക്ലാർക്ക് നിർമലാനന്ദൻ. ഈ കേസിൽ കുറച്ച് ദിവസം മുൻപാണ് ക്ലാർക്ക് കോടതിയിൽ മൊഴി നൽകിയത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇക്കിളി പോസ്റ്റുകളിലൂടെ അപമാനിച്ചാൽ പിന്തിരിഞ്ഞോടില്ലെന്ന് സൗമ്യ സരിൻ; 'ഒരു മാങ്കൂട്ടം മാത്രം അഴിക്കുള്ളിൽ, അതിനേക്കാൾ വിഷമുള്ള പലരും പുറത്ത്'
രാഹുൽ ഈശ്വറിന് പുതിയ കുരുക്ക്, 'കോടതിയുടെ കർശന നിർദ്ദേശം ലംഘിച്ചു, അതിജീവിതയെ വീണ്ടും അപമാനിച്ചു', ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ നോട്ടീസയച്ച് കോടതി