സോളാർ പീഡന പരാതി: ഉമ്മൻചാണ്ടിയെ വെല്ലുവിളിച്ച് പരാതിക്കാരി, കോടതിയില്‍ രഹസ്യമൊഴി നൽകി

Published : Dec 03, 2020, 04:01 PM ISTUpdated : Dec 03, 2020, 04:21 PM IST
സോളാർ പീഡന പരാതി: ഉമ്മൻചാണ്ടിയെ വെല്ലുവിളിച്ച് പരാതിക്കാരി, കോടതിയില്‍ രഹസ്യമൊഴി നൽകി

Synopsis

മൊഴികളിലും പരാതികളിലും ഉറച്ച് നിൽക്കുന്നു എന്നും തന്നെ അറിയില്ലെന്ന് മനസാക്ഷിയുടെ കോടതിയിൽ പറയാൻ ഉമ്മൻചാണ്ടിക്ക് കഴിയുമോ എന്നും പരാതിക്കാരി കൊച്ചിയിൽ ചോദിച്ചു.

കൊച്ചി: സോളാർ ലൈംഗിക പീഡനക്കേസിൽ പരാതിക്കാരി കോടതിയിലെത്തി രഹസ്യമൊഴി നൽകി. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പരാതിക്കാരി ഹാജരായത്. മുൻമന്ത്രി എപി അനിൽകുമാർ തന്നെ കൊച്ചിയിലെ ഹോട്ടലിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. മൊഴികളിലും പരാതികളിലും ഉറച്ച് നിൽക്കുന്നു എന്നും തന്നെ അറിയില്ലെന്ന് മനസാക്ഷിയുടെ കോടതിയിൽ പറയാൻ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കഴിയുമോ എന്നും പരാതിക്കാരി കൊച്ചിയിൽ ചോദിച്ചു.

ഇത് പുതിയ പരാതി അല്ല. 2014 ൽ രജിസ്റ്റർ ചെയ്ത കേസ് തന്നെയാണ് ഇതെന്ന് പരാതിക്കാരി മധ്യമങ്ങളോട് പ്രതികരിച്ചു. എ പി അനിൽ കുമാർ, എ പി അബ്ദുള്ളക്കുട്ടി, കെ സി വേണുഗോപാൽ എന്നീ നേതാക്കള്‍ക്കെതിരെ ഉള്ള പരാതിയിൽ ഉറച്ചു നിൽക്കുന്നു. തന്നെ ചൂഷണം ചെയ്തിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടിക്ക് പറയാനാകുമോ എന്ന് പരാതിക്കാരി ചോദിച്ചു. ഉമ്മന്‍ചാണ്ടി പരസ്യ സംവാദത്തിന് തയ്യാറാണോ എന്നും അവര്‍ വെല്ലുവിളിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൽഡിഎഫ് സ്ഥാനാർഥിയുടെ ബന്ധുവിന്റെ വീട്ടിൽ സ്ഫോടക വസ്തു എറിഞ്ഞ കേസ്; ലീഗ് പ്രവർത്തകൻ പിടിയിൽ
ശബരിമല സ്വർണക്കൊള്ള കേസിൽ സിബിഐയുടെ നിർണായക നീക്കം, അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് ഹൈക്കോടതിയിൽ