കെവിന്‍ വധക്കേസില്‍ കോടതി ഇന്ന് ശിക്ഷ വിധിക്കും

By Web TeamFirst Published Aug 27, 2019, 6:43 AM IST
Highlights

കെവിന്‍റെ ഭാര്യയും കേസിലെ മുഖ്യപ്രതി ഷാനു ചാക്കോയുടെ സഹോദരിയുമായ നീനുവിന്‍റെ മൊഴിയാണ് കേസില്‍ പ്രതികള്‍ക്കെതിരെയുള്ള നിര്‍ണായക തെളിവ്

കോട്ടയം: കെവിൻ വധക്കേസിൽ വിചാരണക്കോടതി ഇന്ന് ശിക്ഷ വിധിക്കും. രാവിലെ 11 മണിക്ക് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. നീനുവിന്‍റെ സഹോദരനടക്കം കേസില്‍ പത്ത് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

ദുരഭിമാനക്കൊല ആയതിനാൽ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായി കെവിൻ വധം പരിഗണിക്കപ്പെടുമെന്ന് കോടതി  നിരീക്ഷിച്ചിരുന്നു. പരമാവധി വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പത്ത് പ്രതികൾക്കുമെതിരെ കോടതി ചുമത്തിയിരിക്കുന്നത്.

കെവിന്‍റെ ഭാര്യയും കേസിലെ മുഖ്യപ്രതി ഷാനു ചാക്കോയുടെ സഹോദരിയുമായ നീനുവിന്‍റെ മൊഴിയാണ് കേസില്‍ പ്രതികള്‍ക്കെതിരെയുള്ള നിര്‍ണായക തെളിവ്. കൊലയ്ക്ക് കാരണം ദുരഭിമാനമാണെന്നും കെവിനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്നും നീനു കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

വിവാഹനം മാനക്കേടുണ്ടാക്കുമെന്ന് വീട്ടുകാര്‍ കരുതിയിരുന്നതായും നീനുവിന്‍റെ മൊഴിയിലുണ്ട്. ഷാനു ചാക്കോയുടെ ഫോണ്‍ സംഭാഷണങ്ങളും ദുരഭിമാനക്കൊല തെളിയിക്കാന്‍ സാധിക്കുന്ന രീതിയുള്ള സാക്ഷിമൊഴികളും കേസില്‍ നിര്‍ണായകമാവും. 

click me!