പോപ്പുലര്‍ ഫ്രണ്ട് നിരോധനം:അബ്ദുള്‍ സത്താറിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എൻഐഎ,കോടതി ഇന്ന് പരിഗണിക്കും

Published : Oct 03, 2022, 06:39 AM IST
പോപ്പുലര്‍ ഫ്രണ്ട് നിരോധനം:അബ്ദുള്‍ സത്താറിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എൻഐഎ,കോടതി ഇന്ന് പരിഗണിക്കും

Synopsis

പ്രാഥമിക ചോദ്യംചെയ്യല്‍ മാത്രമേ നടത്തിയിട്ടുള്ളൂവെന്നും വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും അബ്ദുള്‍ സത്താറിനെ കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍.ഐ.എ സംഘം കോടതിയില്‍ നൽകിയിട്ടുള്ള അപേക്ഷ

 

കൊച്ചി : പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയായിരുന്ന അബ്ദുള്‍ സത്താറിനെ കസ്റ്റഡിയില്‍ ആവശ്യപെട്ടുള്ള എൻ.ഐ.എ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും.കൊച്ചി എൻ.ഐ.എ കോടതിയാണ് അപേക്ഷ പരിഗണിക്കുക. ഈ മാസം 20 വരെ റിമാന്‍ഡ് ചെയ്ത അബ്ദുള്‍ സത്താര്‍ ഇപ്പോള്‍ കാക്കനാട് ജില്ലാ ജയിലിലാണുള്ളത്.എന്‍.ഐ.എ. നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാംപ്രതിയാണ് അബ്ദുള്‍ സത്താര്‍.പ്രാഥമിക ചോദ്യംചെയ്യല്‍ മാത്രമേ നടത്തിയിട്ടുള്ളൂവെന്നും വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും അബ്ദുള്‍ സത്താറിനെ കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍.ഐ.എ സംഘം കോടതിയില്‍ നൽകിയിട്ടുള്ള അപേക്ഷ

പിഎഫ്ഐ ഹർത്താൽ അക്രമം: പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയെ എല്ലാ കേസിലും പ്രതി ചേർക്കാൻ ഹൈക്കോടതി
 

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം