അച്ഛനേയും മകളേയും ആക്രമിച്ച കേസ്: 3 പ്രതികളെ കണ്ടെത്താനായില്ല, പിടിയിലായവരെ കസ്റ്റഡിയിൽ ആവശ്യപ്പെടാൻ പൊലീസ്

Published : Oct 03, 2022, 05:59 AM IST
അച്ഛനേയും മകളേയും ആക്രമിച്ച കേസ്: 3 പ്രതികളെ കണ്ടെത്താനായില്ല, പിടിയിലായവരെ കസ്റ്റഡിയിൽ ആവശ്യപ്പെടാൻ പൊലീസ്

Synopsis

സംഭവം നടന്ന് മൂന്നാഴ്ചയാകുന്പോൾ അഞ്ച് പ്രതികളുള്ള കേസിൽ ഇതുവരെ രണ്ട് പേരാണ് പിടിയിലായത്

 

തിരുവനന്തപുരം : കാട്ടാക്കടയിൽ വിദ്യാർഥികൾക്കുള്ള യാത്രാ കൺസഷൻ പാസ് പുതുക്കാനെത്തിയ അച്ഛനേയും മകളേയും മർദ്ദിച്ച കേസിൽ പിടിയിലായ നാലാം പ്രതിയെ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിൽ ഹാജരാക്കും.മെക്കാനിക്ക് എസ്.അജികുമാറിനെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെടും. ഒളിവിലുള്ള പ്രതികളെ കുറിച്ച് അന്വേഷിക്കാനും തെളിവായ ദൃശ്യങ്ങളുമായി ഒത്തുനോക്കാനും അജിയെ കസ്റ്റഡിയിൽ കിട്ടേണ്ടത് അത്യാവശ്യമാണെന്ന് പൊലീസ് പറയും. 

ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് കഴി‌ഞ്ഞ ദിവസം റിമാൻഡ് ചെയ്ത രണ്ടാം പ്രതി സുരേഷ്കുമാറിനായി സർപ്പിച്ച കസ്റ്റഡി അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. സംഭവം നടന്ന് മൂന്നാഴ്ചയാകുന്പോൾ അഞ്ച് പ്രതികളുള്ള കേസിൽ ഇതുവരെ രണ്ട് പേരാണ് പിടിയിലായത്. മറ്റ് പ്രതികൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് കാട്ടാക്കട പൊലീസ് അറിയിച്ചു

ഒടുവിൽ രേഷ്മയ്ക്ക് കൺസഷൻ,കെഎസ്ആർടിസി ജീവനക്കാർ വീട്ടിലെത്തി പാസ് കൈമാറി

PREV
Read more Articles on
click me!

Recommended Stories

'തിലകം തിരുവനന്തപുരം'; ശബരിമല വിശ്വാസികൾ ഈ തെരഞ്ഞെടുപ്പിലും പ്രതികാരം വീട്ടുമെന്ന് സുരേഷ് ഗോപി
നടിയെ ആക്രമിച്ച കേസ്; നിയമ നടപടിക്കൊരുങ്ങി ദിലീപ്, തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടും