
കൊച്ചി: ഏറണാകുളം കോട്ടപ്പടിയിലെ ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്ക് എതിരായ പരാതി മുവാറ്റുപുഴ മുൻസിഫ് കോടതി ഇന്ന് പരിഗണിക്കും. കേസിന്‍റെ വിശദാംശങ്ങൾ വ്യക്തമാക്കാൻ ആലഞ്ചേരിയോട് ഇന്ന് ഹാജരാകാൻ കോടതി നിർദ്ദേശിച്ചിരുന്നു.
കോട്ടപ്പടിയിലെ സഭയുടെ 25 ഏക്കർ ഭൂമിയുടെ അനധികൃത വിൽപ്പന തടയണം എന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശി മാർട്ടിനാണ് കോടതിയെ സമീപിച്ചത്. കേസിൽ കോടതി പ്രത്യേക ദൂതനെ നിയോഗിച്ചിരുന്നു. അതേസമയം കർദ്ദിനാൾ ഇന്ന് ഹാജരാകില്ലെന്നും അഭിഭാഷകൻ മുഖേന കോടതിയെ വിവരങ്ങൾ ധരിപ്പിക്കുമെന്നും സഭാനേതൃത്വം അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam