
കണ്ണൂര്‍: തലശ്ശേരി ഗവ. കൊളജിന്‍റെ പേര് കോടിയേരി സ്മാരക കൊളജെന്ന് പുനര്‍നാമകരണം ചെയ്തു. കോടിയേരി ബാലകൃഷ്ണനോടുള്ള ആദരമായി ഉന്നതവിദ്യാഭ്യാസ വകുപ്പാണ് കോളജിന്‍റെ പേര് മാറ്റിയത്. തലശ്ശേരി ഗവ. കോളേജിന്‍റെ പേര് കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജ് എന്നാക്കിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
കോളേജിന്‍റെ ഉന്നമനത്തിന് പൊതുപ്രവർത്തകനെന്ന നിലയ്ക്കും ജനപ്രതിനിധിയെന്ന നിലയ്ക്കും മന്ത്രിയെന്ന നിലയ്ക്കും കോടിയേരി ബാലകൃഷ്‌ണൻ എടുത്ത മുൻകൈയ്ക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെ ആദരമായാണ് പേരുമാറ്റമെന്ന് മന്ത്രി പറഞ്ഞു. കോളേജിന് കോടിയേരിയുടെ പേരിടാൻ തലശ്ശേരി എംഎൽഎ കൂടിയായ നിയമസഭാ സ്‌പീക്കർ എ എൻ ഷംസീർ കത്ത് നൽകിയിരുന്നുവെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
Readmore..'അഴിമതി ഡിഎന്‍എയിലുള്ളവരാണ് ആരോപണം ഉന്നയിക്കുന്നത്'; രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ബിജെപി
Readmore..മുംബൈ ഭീകരാക്രമണത്തിൽ പരിക്കേറ്റ എൻഎസ്‌ജി കമ്മാന്‍ഡോ മനേഷിന് വീട് വയ്ക്കാൻ സർക്കാർ ഭൂമി നൽകും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam