തമിഴ്നാട്ടിൽ 110 പേർക്ക് കൂടി കൊവിഡ്; എല്ലാവരും നിസാമുദ്ദീനിൽ നിന്നെത്തിയവർ

Published : Apr 01, 2020, 07:38 PM ISTUpdated : Apr 01, 2020, 08:03 PM IST
തമിഴ്നാട്ടിൽ 110 പേർക്ക് കൂടി കൊവിഡ്; എല്ലാവരും നിസാമുദ്ദീനിൽ നിന്നെത്തിയവർ

Synopsis

രണ്ട് ദിവസത്തിനുള്ളിൽ 200 ലധികം പേർക്കാണ് തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചത്. കോയമ്പത്തൂരിലാണ് കൂടുതൽ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 

ചെന്നൈ: തമിഴ്നാട്ടിൽ 110 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവരും നിസാമുദ്ദീനിൽ നിന്ന് മടങ്ങിയെത്തിയവരാണ്. നിസാമുദ്ദീനിൽ നിന്ന് മടങ്ങി എത്തിയ വിദേശികളും കൊവിഡ് സ്ഥിരീകരിച്ചവരുടെ കൂട്ടത്തിലുണ്ട്. നിസാമുദ്ദീനിൽ നിന്ന് മടങ്ങി എത്തിയവരിൽ 190 പേർക്കാണ് തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചത്. 

രണ്ട് ദിവസത്തിനുള്ളിൽ 200 ലധികം പേർക്കാണ് തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചത്. കോയമ്പത്തൂരിലാണ് കൂടുതൽ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തേനിയിൽ 20 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിസാമുദ്ദീനിൽ നിന്ന് സംസ്ഥാനത്ത് മടങ്ങിയെത്തിയ 1103 പേർ ഐസൊലേഷനിലാണ്. അതേസമയം, ആന്ധ്രയിൽ കൊവിഡ് സ്ഥിരീകരിച്ചവരിൽ 70 പേരും നിസാമുദീനിൽ നിന്നെത്തിയവർ എന്ന് സർക്കാർ അറിയിച്ചു. 

PREV
click me!

Recommended Stories

'ഈ നിലപാടാണ് പിണറായിസം, ഞാനൊരു പിണറായി ഫാൻ തന്നെയാണ്'; കാരണങ്ങൾ നിരത്തി സി ഷുക്കൂർ, അടുർ പ്രകാശിന് വിമർശനം
ശബരിമല പാതയിൽ വീണ്ടും അപകടം; ബസുകൾ കൂട്ടിയിടിച്ചു; 51 പേർക്ക് പരിക്ക്; 13 പേരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി