ഇടുക്കിയിൽ കർശന നിയന്ത്രണം, മൂന്നാറിൽ നിരീക്ഷണത്തിലായിരുന്ന 14 വിദേശികൾക്ക് രോഗമില്ല

Published : Mar 21, 2020, 01:57 PM IST
ഇടുക്കിയിൽ കർശന നിയന്ത്രണം, മൂന്നാറിൽ നിരീക്ഷണത്തിലായിരുന്ന 14 വിദേശികൾക്ക് രോഗമില്ല

Synopsis

 കൊവിഡ് വൈറസ് മുൻകരുതലുകളുടെ ഭാഗമായി മൂന്നാറിൽ വിവിധ ഹോട്ടലുകളിൽ നിരീക്ഷണത്തിലുണ്ടായിരുന്ന 14 വിദേശികളുടെ സാമ്പിളുകൾ നെഗറ്റീവ്

ഇടുക്കി: കൊവിഡ് വൈറസ് മുൻകരുതലുകളുടെ ഭാഗമായി മൂന്നാറിൽ വിവിധ ഹോട്ടലുകളിൽ നിരീക്ഷണത്തിലുണ്ടായിരുന്ന 14 വിദേശികളുടെ സാമ്പിളുകൾ നെഗറ്റീവ്. ഇവർക്ക് തിരികെ മടങ്ങാൻ അവസരം ഒരുക്കുമെന്ന് ഡിഎംഒ വ്യക്തമാക്കി.  അയർലൻഡ്, ഫ്രാൻസ്, യുകെ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളാണിവർ.  നേരത്തെ എറണാകുളം ജില്ലയില്‍ രോഗമില്ലെന്ന് തെളിഞ്ഞ ലണ്ടൻ പൗരന്മാരെ തിരികെ അയക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. അതേ സമയം രോഗം ആദ്യം സ്ഥിരീകരിച്ച ഇംഗ്ലണ്ട് സ്വദേശിയുടെ നില പൂർണമായും തൃപ്തികരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. 

ഇടുക്കി ജില്ലയിൽ ആളുകൾ സംഘം ചേരുന്നതിന് കർശന നിയന്ത്രണങ്ങളേർപ്പെടുത്തി. മതപരമായ ചടങ്ങുകൾ, ഉത്സവങ്ങൾ, പെരുന്നാളുകൾ,വിവാഹം, ഗൃഹപ്രവേശം, മുതലായ ചടങ്ങുകളിൽ പരമാവധി 10 പേരിൽ കൂടുതൽ പങ്കെടുക്കരുത്. ഇതു സംബന്ധിച്ച് ജില്ല കളക്ടർ ഉത്തരവിറക്കി. ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം തിങ്കളാഴ്ച മുതൽ 10 മുതൽ വൈകീട്ട് അഞ്ച് വരെയാക്കി വ്യാപാരികൾക്ക് ജില്ല ഭരണകൂടം നിർദ്ദേശം നൽകി. 

അതേ സമയം ആരോഗ്യവകുപ്പിൻ്റെ നിർദ്ദേശം ലംഘിച്ച് പുറത്തിറങ്ങിയ പ്രവാസിക്കെതിരെ പാലോട് പൊലീസ് കേസെടുത്തു. 11ന് വിദേശത്തു നിന്ന് വന്ന ഇയാളോട് 25 വരെ വീട്ടിൽ കഴിയാനായിരുന്നു നിർദ്ദേശം. ഇത് ലംഘിച്ചതിനാണ് നടപടി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിറ്റിങ് എംഎൽഎമാർ കളത്തിലിറങ്ങുമോ? രാഹുലിനെ കൈവിടും, കെപിസിസി തെരഞ്ഞെടുപ്പ് സമിതി ഇന്ന്
ശബരിമല സ്വർണ്ണക്കൊള്ള: ജയിലിൽ നിന്ന് പുറത്തിറങ്ങിയ മുരാരി ബാബുവിന് ഇഡി സമൻസ് നൽകിയേക്കും