കൊവിഡിന് പിന്നാലെ കടൽക്ഷോഭവും; ദുരിതക്കടലിൽ മത്സ്യത്തൊഴിലാളികൾ

By Web TeamFirst Published Sep 25, 2020, 6:26 AM IST
Highlights

കടൽക്ഷോഭത്തിൽ തകർന്ന വള്ളങ്ങൾ ശരിയാക്കിയെടുക്കാൻ ലക്ഷങ്ങൾ മുടക്കണം. കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറി വരുന്നതിനിടെയാണ് കടൽക്ഷോഭത്തിൽ വള്ളങ്ങൾ തക‍ർന്നത്. 2016 ൽ വള്ളങ്ങൾ അപകടത്തിൽപ്പെട്ടപ്പോൾ സർക്കാർ പ്രഖ്യാപിച്ചതാണ് സമഗ്ര ഇൻഷുറൻസ് പദ്ധതി ഇനിയും നടപ്പായിട്ടില്ല.

ആലപ്പുഴ: കൊവിഡ് തീർത്ത പ്രതിസന്ധിക്ക് പിന്നാലെ കടൽക്ഷോഭത്തിൽ വള്ളങ്ങൾ തകരുന്നത് മത്സ്യതൊഴിലാളികളെ കൂടുതൽ ദുരിതത്തിലാക്കുന്നു. നഷ്ടപരിഹാരം ഉറപ്പാക്കാൻ സർക്കാർ പ്രഖ്യാപിച്ച ഇൻഷുറൻസ് പരിരക്ഷ വാഗ്ദാനത്തിലൊതുങ്ങി. മെച്ചപ്പെട്ട സൗകര്യമുള്ള ഹാർബർ ഇല്ലാത്തതാണ് ആലപ്പുഴയുടെ തീരമേഖലയിൽ അപകടങ്ങൾ പതിവാകാൻ കാരണമെന്ന് മത്സ്യതൊഴിലാളികൾ പറയുന്നു.

കടൽക്ഷോഭത്തിൽ തകർന്ന വള്ളങ്ങൾ ശരിയാക്കിയെടുക്കാൻ ലക്ഷങ്ങൾ മുടക്കണം. കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറി വരുന്നതിനിടെയാണ് കടൽക്ഷോഭത്തിൽ വള്ളങ്ങൾ തക‍ർന്നത്. 2016 ൽ വള്ളങ്ങൾ അപകടത്തിൽപ്പെട്ടപ്പോൾ സർക്കാർ പ്രഖ്യാപിച്ചതാണ് സമഗ്ര ഇൻഷുറൻസ് പദ്ധതി ഇനിയും നടപ്പായിട്ടില്ല.

കടലിൽ പോയ വള്ളങ്ങൾ മാത്രമല്ല, ആലപ്പുഴയുടെ തീരത്ത് നങ്കൂരം ഇട്ടവയും കടൽക്ഷോഭത്തിൽ തകർന്നുപോയി. തോട്ടപ്പള്ളി, അർത്തുങ്കൽ തുടങ്ങി ഹാർബറുകളുടെ വികസനം നടക്കാതെപോയതാണ് കാരണം. സുരക്ഷിതമായി വള്ളങ്ങൾ നങ്കൂരമിടാൻ തീരദേശജില്ലയിൽ ഇപ്പോഴും സൗകര്യമില്ല.

ഹാർബറുകളുടെ വികസനം ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് സമരത്തിലേക്ക് നീങ്ങുകയാണ് മത്സ്യതൊഴിലാളി സംഘടനകൾ. 

click me!