സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് ട്രെയിൻ മാറിയെത്തിയ തെലങ്കാന സ്വദേശി

By Web TeamFirst Published May 28, 2020, 5:09 PM IST
Highlights

തെലങ്കാനായിലേക്ക് പോകാനായി 22-ാം തീയതി രാജസ്ഥാനിൽ നിന്ന് യാത്ര തിരിച്ചതായിരുന്നു ഇയാളും കുടുംബവും

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. തെലങ്കാന സ്വദേശി അ‌ഞ്ചയ്യയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 68 വയസായിരുന്നു. തെലങ്കാനായിലേക്ക് പോകാനായി രാജസ്ഥാനിൽ നിന്ന് യാത്ര തിരിച്ചതായിരുന്നു ഇയാളും കുടുംബവും. ട്രെയിൻ തെറ്റിക്കയറിയാണ് ഇവർ കേരളത്തിലെത്തിയത്.

മെയ് 22ന് ജയ്പുർ- തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനിലാണ് ഇവർ തിരുവനന്തപുരത്ത് എത്തിയത്. കുടുംബാംഗങ്ങൾക്കൊപ്പം ആവശ്യമായ രേഖകളില്ലാതെ വന്നതിനാൽ പരിശോധനകൾക്കു ശേഷം പൂജപ്പുര ഐ.സി.എം.ൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരുന്നു. രോഗലക്ഷണങ്ങൾ ഉണ്ടായതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ ഇന്നലെയാണ് മരിച്ചത്. സ്രവ പരിശോധനാ ഫലം ഇന്നാണ് ലഭിച്ചത്.

കൊവിഡ് മാർഗനിർദ്ദേശമനുസരിച്ച്, മതാചാരങ്ങൾ പാലിച്ച് കൊണ്ട് സംസ്ഥാനത്ത് തന്നെ സംസ്കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇയാളുടെ ഭാര്യയും രണ്ടു കുട്ടികളും മറ്റ് രണ്ടു കുടുംബാംഗങ്ങളും പൂജപ്പുരയിലെ കെയർ സെൻ്ററിൽ നിരീക്ഷണത്തിലാണ്. 

Read more at: സംസ്ഥാനത്ത് ഇന്ന് 84 പേർക്ക് കൊവിഡ്, ഒരു മരണവും റിപ്പോർട്ട് ചെയ്തു, പടരുന്ന ആശങ്ക ...

ഇന്ന് കേരളത്തിൽ 84 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3 പേർക്ക് രോഗമുക്തി. അഞ്ച് പേരൊഴിച്ച് പുതുതായി രോഗം സ്ഥിരീകരിച്ച 79 പേരും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നതാണ്. 

സംസ്ഥാനത്ത് ഇത് വരെ ഏഴ്  പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച മാഹി സ്വദേശിയെ കൂടാതെയാണ് ഏഴ് മരണം.

Read more at:  'മാഹിയിൽ മരിച്ചയാളെ കേരളത്തിന്‍റെ ലിസ്റ്റിൽപ്പെടുത്തുമോ', വിശദീകരണവുമായി മുഖ്യമന്ത്രി ...

 

click me!