കൊവിഡ് 19 ; ആരാധനാലയങ്ങൾ അടച്ച സര്‍ക്കാര്‍ ബാറ് പൂട്ടാത്തത് എന്തുകൊണ്ടെന്ന് ബെന്നി ബെഹ്നാൻ

Published : Mar 20, 2020, 04:48 PM ISTUpdated : Mar 20, 2020, 06:21 PM IST
കൊവിഡ് 19 ; ആരാധനാലയങ്ങൾ അടച്ച സര്‍ക്കാര്‍ ബാറ് പൂട്ടാത്തത് എന്തുകൊണ്ടെന്ന് ബെന്നി ബെഹ്നാൻ

Synopsis

ക്ഷേമ പെൻഷൻകാര്‍ക്ക് ആറ് മാസത്തെ കുടിശിക നിലവിലുണ്ട് .കരാർ കാർക്കുള്ള കുടിശികയെക്കാൾ പ്രധാനം അതാണെന്ന് യുഡിഎഫ് കൺവീനര്‍. 

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ കേന്ദ്ര സംസ്ഥാന നിര്‍ദ്ദേശങ്ങൾക്ക് യുഡിഎഫ് പൂര്‍ണ്ണ പിന്തുണ നൽകുമെന്ന് യുഡിഎഫ് കൺവീനര്‍ ബെന്നി ബെഹ്നാൻ. സമൂഹ വ്യാപനം തടയാൻ ജാഗ്രതാ നിര്‍ദ്ദേശങ്ങൾ അനുസരിച്ചേ തീരു. കൊവിഡിനെതിരെ ഗൗരവകമായ കരുതലാണ് വേണ്ടത്. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ സര്‍ക്കാരിനെ അകമഴിഞ്ഞ് പിന്തുണക്കുമ്പോഴും സര്‍ക്കാര്‍ നയങ്ങളോട് പുൂര്‍ണ്ണായും യോജിച്ച് പോകാനാകില്ല.

ക്ഷേമ പെൻഷൻകാര്‍ക്ക് ആറ് മാസത്തെ കുടിശിക നിലവിലുണ്ട് .കരാർ കാർക്കുള്ള കുടിശികയെക്കാൾ പ്രധാനം അതാണെന്ന് യുഡിഎഫ് കൺവീനര്‍. പറഞ്ഞു. കൊവിഡ് ഭീതികാരണം പരീക്ഷ എഴുതാൻ കഴിത്ത വിദ്യാര്‍ത്ഥികൾക്ക് അതിനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കണം. 

ആരാധനായങ്ങളുടെ പ്രവര്‍ത്തനം വരെ നിയന്ത്രിച്ചിട്ടും ബാറുകൾ തുറന്ന് പ്രവര്‍ത്തിക്കുന്നതിലെ ഔചിത്യം മനസിലാകുന്നില്ല. ബാറുകളും ബിവറേജസ് ഔട്ലെറ്റുകളും അടച്ച് പൂട്ടാൻ സര്‍ക്കാര്‍ തയ്യാറാകണം. സംസ്ഥാനത്തെ കള്ള് ഷാപ്പ് ലേലം നിര്‍ത്തി വക്കണം. പ്രതിഷേധങ്ങൾ മറികടന്നും ലേല നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെന്നും ബെന്നി ബെഹ്നാൻ കുറ്റപ്പെടുത്തി. 

PREV
click me!

Recommended Stories

'കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു...' ഇരുകാലിനും ശേഷിയില്ല, 10ാം വർഷവും അയ്യനെ കാണാനെത്തി സജീവ്
അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി