
തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കുഴൽക്കിണർ നിർമ്മാണം നിർത്തിവെക്കുന്നു. സർക്കാർ നടപടികളോട് സഹകരിച്ചും തൊഴിലാളികളുടെയും മറ്റും സുരക്ഷ കണക്കിലെടുത്തുമാണ് തീരുമാനമെന്ന് ഓൾ കേരള ബോവൽ ഡ്രില്ലിങ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അറിയിച്ചു.
മാർച്ച് 31 വരെയാണ് കുഴൽക്കിണർനിർമ്മാണം നിർത്തിവെക്കാൻ തീരുമാനിച്ചിരിക്കുന്നത്. ബോർവെൽ നിർമ്മാണവും അനുബന്ധപ്രവർത്തനങ്ങളും നിർത്തിവെക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ അടിയന്തരമായിചെയ്യാൻ ജില്ലാക്കമ്മിറ്റികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.
കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മുഖ്യമന്ത്രി പങ്കെടുത്ത ഉന്നതതല യോഗത്തിൽ തീരുമാനമായിട്ടുണ്ട്. കാസർകോട് ജില്ലയിൽ പൂർണമായി ലോക്ഡൗൺ ഏർപ്പെടുത്താനാണ് തീരുമാനം. കൊവിഡ് സ്ഥിരീകരിച്ച മറ്റ് ജില്ലകൾ ഭാഗികമായി അടച്ചിടും. എറണാകുളം, കണ്ണൂർ, പത്തനംതിട്ട ജില്ലകളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തും. അവശ്യ സർവ്വീസുകൾ മുടക്കില്ല. കടകൾ പൂർണമായും അടക്കില്ലെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
Read Also: കാസര്‍കോട് അടച്ചിടും, മറ്റ് ജില്ലകളിൽ ഭാഗിക ലോക് ഡൗൺ, ബാറുകൾ അടക്കും
കൊവിഡ് 19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam