
തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ പാലോട് മേഖലയിൽ കൊവിഡ് കേസുകൾ കൂടുന്നു. 77 പേർക്കാണ് ആന്റിജൻ പരിശോധന നടത്തിയത്. ഇതിൽ പതിനൊന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതിൽ തന്നെ എട്ട് പേര്‍ പാലോട് പ്ലാവറയിൽ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരാണ്. ഒരാൾ സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിലാണ് കൊവിഡ് പൊസിറ്റീവ് ആണെന്ന് തെളിഞ്ഞത്.
രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേര്‍ പെരിങ്ങമല സ്വദേശികളാണ്. പാലോട് പ്ലാവറ പെരിങ്ങമല മേഖലകളിലെല്ലാം കര്‍ശനമായ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്കരണവും പുരോഗമിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam