ഇന്ന് 1367 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് 19, ഉറവിടമറിയാത്ത 136 കേസുകള്‍

By Web TeamFirst Published Aug 31, 2020, 6:25 PM IST
Highlights

തിരുവനന്തപുരം ജില്ലയില്‍ 221 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 208 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പര്‍ക്ക രോഗികളുടെ എണ്ണം കുറയാത്തതല്‍ ആശങ്കയേറുന്നു. ഇന്ന് 1530 പേര്‍ക്ക് ആണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇതില്‍ 1367 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 136 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 

തിരുവനന്തപുരം ജില്ലയില്‍ 221 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 208 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. എറണാകുളം ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 167 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 117 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 116 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധ.

 കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 84 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 83 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 72 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 53 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 8, തിരുവനന്തപുരം ജില്ലയിലെ 7, കണ്ണൂര്‍ ജില്ലയിലെ 5, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ 3 വീതവും, കൊല്ലം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ഇതെല്ലാം സമ്പര്‍ക്കത്തിലൂടെയാണെന്നത് ആശങ്ക കൂട്ടുന്നു.

click me!