സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; കോഴിക്കോട് മരിച്ച വയനാട് സ്വദേശി ക്യാൻസര്‍ രോഗ ബാധിത

By Web TeamFirst Published May 24, 2020, 3:27 PM IST
Highlights

ക്യാൻസറിന് ചികിത്സക്കെത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്.  വൃക്കയും കരളും തലച്ചോറും തകരാറിലായിതിനെ തുടര്‍ന്ന് വെന്‍റിലേറ്ററിലായിരുന്നു.

കോഴിക്കോട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. വയനാട് സ്വദേശി ക്യാൻസര്‍ രോഗ ബാധിതയാണ് കോഴിക്കോട്ട് മരിച്ചത്. കൽപ്പറ്റ സ്വദേശിയാ ആമിനക്ക് 53 വയസ്സുണ്ട്.  വിദേശത്ത് ചികിത്സയിലിരിക്കെ അസുഖം ഗുരുതരമായതിനെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. 

വയനാട് കൽപ്പറ്റയാണ് സ്വദേശമെങ്കിലും ഏറെക്കാലമായി ദുബൈയിൽ ആയിരുന്നു. അവിടെ നിന്ന് അസുഖ ബാധിതയായി വിദഗ്ധ ചികിത്സക്കാണ് നാട്ടിലെത്തിയത്. ദുബൈയിൽ നിന്ന് പ്രത്യേക വിമാനത്തിൽ കൊച്ചി വഴി കോഴിക്കോട് എത്തുകയായിരുന്നു. ആദ്യം സ്വകാര്യ ആശുപത്രിയിലും അതിന് ശേഷം കൊവിഡ് സ്ഥിരീകരിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. 

ഈ മാസം ഇരുപതിനാണ് ആമിന ചികിത്സക്കായി നാട്ടിലെത്തുന്നത്. സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കിടെയാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. സംസ്കാര ചടങ്ങുകളടക്കം കൊവിഡ് പ്രോട്ടോകോൾ പാലിച്ചാകും നത്തുക. 

click me!